HOME
DETAILS
MAL
തെരുവുനായ നിയന്ത്രണം: സെമിനാര്‍ നാളെ
backup
September 26 2016 | 21:09 PM
കൊല്ലം: തെരുവുനായപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശാസ്ത്രീയ പദ്ധതികള്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സെമിനാര്‍ നാളെ കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളില്‍ നടക്കും. ലോക പേവിഷ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലാ മൃഗസംരക്ഷണവകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എം അനില്‍കുമാര്‍, ഡി അനില്‍കുമാര്‍, പി ആര് ഒ ഡോ ഡി ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പേ വിഷബാധയെക്കുറിച്ചും വന്ധ്യംകരണമാര്ഗങ്ങളെക്കുറിച്ചും പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് മെഡിസിന് വിഭാഗം മേധാവി ഡോ ബി പത്മകുമാര്‍, ഡോ ബി അരവിന്ദ് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."