റേഡിയേഷന് മെഷീന് അടിയന്തരമായി പ്രവര്‍ത്തന ക്ഷമമാക്കും: കെ.കെ ശൈലജ
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ രï് മാസത്തിലേറെയായി പ്രവര്‍ത്തന രഹിതമായി കിടക്കുന്ന റേഡിയേഷന് മെഷീന് അടിയന്തരമായി പ്രവര്‍ത്തന ക്ഷമമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ ഉറപ്പ് നല്കി.
യന്ത്രം പ്രവര്‍ത്തന ക്ഷമമാകുന്നത് വരെയുള്ള കാലയളവില്‍ മെഡിക്കല്‍ കോളജില്‍ റേഡിയേഷന് എത്തുന്ന രോഗികള്‍ക്കും, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും റേഡിയേഷന് എറണാംകുളം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ സൗകര്യം ഒരുക്കും. ഇതിന് ആവശ്യമായ വാഹന സൗകര്യം ഏര്‍പ്പെടുത്തുമെന്നും ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു.
അനില്‍ അക്കര എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആരോഗ്യ മന്ത്രി.
പ്രതിദിനം 150 ഓളം രോഗികകളാണ് മുളങ്കുന്നത്ത്കാവില്‍ റേഡിയേഷന് എത്തുന്നത് ഇവരെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞ് വിടുമ്പോള്‍ യാത്രാ സൗകര്യമോ, മറ്റ് സഹായങ്ങളോ നല്‍കിയിരുന്നില്ല.
ആധുനിക സൗകര്യങ്ങളുള്ള ലിനാക് മെഷീന് വാങ്ങാന്‍ രï് കോടിയും, ടെലി കൊബാള്‍ട്ട് മെഷീന് ഒരു കോടിയും അനുവദിച്ചിട്ടുïെങ്കിലും സ്പെഷല്‍ വര്‍ക്കിങ് ഗ്രൂപ്പ് ചേരുന്നതിന് നടപടി ഉïാകാത്തതാണ് പ്രശ്നം.
അതുകൊï് തന്നെ അടിയന്തരമായി വര്‍ക്കിങ് ഗ്രൂപ്പ് യോഗം വിളിച്ച് ചേര്‍ക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതായും അനില്‍ അക്കര അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."