ഇന്‍സിനേറ്റര്‍ കേടായി; നഗരസഭ ഹാള്‍ പരിസരത്ത് മാലിന്യക്കൂമ്പാരം
മാനന്തവാടി: ഇന്‍സിനേറ്റര്‍ കേടായതോടെ നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രമായി മാനന്തവാടി നഗരസഭാ കമ്മ്യൂനിറ്റി ഹാള്‍ പരിസരം. മാലിന്യ കൂമ്പാരം ജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ ദുരിതമായിട്ടും പ്രശ്ന പരിഹാരത്തിന് ഇതുവരെ നഗരസഭാ അധികൃതര്‍ നടപടിയെടുത്തിട്ടില്ല. നഗരസഭാ ഹാളിന് സമീപം സ്ഥാപിച്ചിരുന്ന ഇന്‍സിനേറ്റര്‍ ഉപയോഗിച്ചായിരുന്നു മാലിന്യം നശിപ്പിച്ചിരുന്നത്. ഇത് കേടായതോടെ ദിവസങ്ങളായി മാലിന്യം ഇവിടെ കൂട്ടിയിട്ടിരിക്കുകയാണ്.
മഴ പെയ്യാന്‍ തുടങ്ങിയതോടെ മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധവും ഇരട്ടിയായിരിക്കുകയാണ്. ഇത് പകര്‍ച്ചവ്യാധി ഭീഷിണിയും ഉയര്‍ത്തുന്നുണ്ട്. നഗരസഭാ ഹാള്‍ പൊതുപരിപാടിക്ക് വിട്ടുനല്‍കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതിയ സംസ്ക്കരണ ഉപകരണം സ്ഥാപിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവിശ്യം വിവിധ കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.
ഒരിടവേളയ്ക്ക് ശേഷം മാനന്തവാടിയില്‍ വീണ്ടും മാലിന്യപ്രശ്നം തല പൊക്കുന്നുവെന്നാണ് നിലവിലെ പ്രശ്നങ്ങള്‍ സൂചന നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."