HOME
DETAILS
MAL
ആടിനെ കടുവ കൊന്നു; ജഡവുമായി നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു
backup
September 27 2016 | 00:09 AM
സുല്‍ത്താന്‍ ബത്തേരി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ആടിനെ കടിച്ചുകൊന്നു. ബത്തേരി ഒന്നാംമൈല്‍ സ്വദേശി ആര്‍മാട് കൃഷ്ണകുമാറിന്റെ രണ്ട് വയസുള്ള ആടിനെയാണ് വീടിന്റെ സമീപത്തെ ആലയില്‍ നിന്ന് കടുവ ആക്രമിച്ചത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം.
പ്രശ്നത്തില്‍ വനം വകുപ്പ് കൃത്യമായി ഇടപ്പെട്ടില്ലന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ആടിന്റെ ജഡവുമായി കോട്ടക്കുന്നില്‍ എത്തിയ നാട്ടുകാര്‍ സംസ്ഥാനപാതയായ ബത്തേരി-പുല്‍പ്പള്ളി റോഡ് അരമണിക്കൂറോളം ഉപരോധിച്ചു. പ്രശ്നത്തെ തുടര്‍ന്ന് ജനപ്രതിനിധകളും വനപാലകരും ചര്‍ച്ച നടത്തുകയും മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കുമെന്നും വനം വകുപ്പ് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."