HOME
DETAILS
MAL
ഇന്റര്‍സെപ്റ്റര്‍ വേഗ പരിശോധന; നാലുദിനം 84 കേസുകള്‍
backup
September 27 2016 | 00:09 AM
കല്‍പ്പറ്റ: ജില്ലയില്‍ അമിത വേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പൊലിസിന്റെ ഇന്റര്‍സെപ്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ നാല് ദിവസംകൊണ്ട് 84 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജില്ലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പൊലിസ് വേഗമാപിനി സൗകര്യമുള്ള വാഹനം ഉപയോഗിച്ച് പരിശോധന ശക്തമാക്കിയത്.
ആറ് ബസ്, ലോറി, 45 കാര്‍, 10 മോട്ടോര്‍സൈക്കിള്‍, രണ്ട് ടിപ്പര്‍, ഒന്‍പത് പിക് അപ്പ് എന്നിങ്ങനെ 84 കേസുകളില്‍ പിഴയായി 26,600 രൂപ ഈടാക്കി. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലിസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."