HOME
DETAILS

ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്ക് അന്തിമ രൂപമായി തെരുവുനായ്ക്കളെ നവംബര്‍ മുതല്‍ വന്ധീകരിക്കും

  
backup
September 27 2016 | 00:09 AM

%e0%b4%86%e0%b4%a8%e0%b4%bf%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%a3%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

കല്‍പ്പറ്റ: ജില്ലയില്‍ തെരുവ്‌നായ് ശല്യത്തിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പദ്ധതിക്ക് അന്തിമ രൂപമായി. പദ്ധതിക്ക് നവംബറില്‍ തുടക്കമാവും. തെരുവ്‌നായ്ക്കളുടെ ജനനനിയന്ത്രണ പദ്ധതിയായ ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ അഥവാ എ.ബി.സി പദ്ധതി കാസര്‍കോട്, കണ്ണൂര്‍ ജില്ലയില്‍ നടപ്പിലാക്കി വരികയാണ്. ഇതേ രീതിയില്‍ തന്നെയാണ് ജില്ലയിലും നടപ്പിലാക്കുന്നത്. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതാണ് പദ്ധതി. ജില്ലാ പഞ്ചായത്തും ആനിമല്‍ ഹസ്ബന്‍ഡറി ബോര്‍ഡുമാണ് പദ്ധതി നടപ്പാക്കുന്നത്.
2012ലെ സെന്‍സസനുസരിച്ച് ജില്ലയില്‍ മൂവായിരം തെരുവ്‌നായ്ക്കളുണ്ടെന്നാണ് കണക്ക്. 25,000 നായ്ക്കളെ വീടുകളില്‍ വളര്‍ത്തുന്നുമുണ്ട്. എന്നാല്‍ നിലവില്‍ തെരുവ്‌നായ്ക്കളുടെ എണ്ണം 2012നേക്കാള്‍ ഇരട്ടിയിലധികമുണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്. തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തിയതിന് ശേഷം തിരികെ വിടുന്ന തരത്തിലാണ് പദ്ധതി. ഇതിലൂടെ സമീപ ഭാവിയില്‍ തെരുവ് നായ്ക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍. പദ്ധതി നടത്തിപ്പിനായി ജില്ലാ പഞ്ചായത്ത് 44 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വന്ധ്യംകരിച്ച നായ്ക്കളെ മൂന്നു ദിവസം നിരീക്ഷണത്തില്‍വച്ച ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ വിട്ടയക്കും. നായ്ക്കളെ ഏറ്റെടുക്കാന്‍ തയാറാവുന്നവര്‍ക്ക് വിട്ടുനല്‍കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി മൂന്നു വെറ്ററിനറി ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിച്ചിട്ടുണ്ട്. നവംബര്‍ ആദ്യവാരം തന്നെ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. സുല്‍ത്താന്‍ ബത്തേരിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. വീടുകളില്‍ വളര്‍ത്തുന്ന നായകള്‍ക്ക് ലൈസന്‍സ് വേണമെന്ന നിയമം കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഡോ. എം.കെ ഷര്‍മദ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  22 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  22 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  22 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago