HOME
DETAILS

വിഷരഹിത പച്ചക്കറി: സംസ്ഥാനതല കാംപയിന്‍ ഇന്‍സെക്ടസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും

  
backup
September 27 2016 | 00:09 AM

%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e0%b4%a5


കല്‍പ്പറ്റ: വിഷമുക്ത പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ട് കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നത് തടയുവാനായി കൃഷി വകുപ്പ് സംസ്ഥാനതലത്തില്‍ കാംപയിന്‍ ആരംഭിച്ചു. ഒക്‌ടോബര്‍ ഏഴ് വരെയാണ് കാംപയിന്‍. പരിപാടിയില്‍ കൃഷിഭവനുകളുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ചാ ക്ലാസുകളും സെമിനാറുകളും സംഘടിപ്പിച്ച് രാസ കീടനാശിനികളുടെ അമിതമായ ഉപയോഗം സൃഷ്ടിക്കുന്ന സാമൂഹ്യ വിപത്തുകളെക്കുറിച്ചും രാസകീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന സസ്യ സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ചും മറ്റു കൃഷി രീതികളെ കുറിച്ചും കര്‍ഷകര്‍ക്ക് പരിശീലനവും നല്‍കും. സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള കീടനാശിനികളെ കുറിച്ചും നിയന്ത്രണ വിധേയമായി മാത്രം വിതരണം ചെയ്യേണ്ട കീടനാശിനികളെ സംബന്ധിച്ചും കര്‍ഷകര്‍ക്കും കീടനാശിനി വില്‍പ്പനക്കാര്‍ക്കും അവബോധം നല്‍കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി ജില്ലകളിലേക്ക് നിരോധിത കീടനാശിനികള്‍ എത്തപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുള്ള സാഹചര്യത്തില്‍, സംസ്ഥാനത്തെ എല്ലാ കീടനാശിനി വിതരണ വിപണന കേന്ദ്രങ്ങളിലും ഇന്‍സെക്ടസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ കര്‍ശന പരിശോധന നടത്തും. നിരോധിത കീടനാശിനികളോ വില്‍പനയ്ക്ക് ലൈസന്‍സ് നല്‍കിയിട്ടില്ലാത്ത കീടനാശിനികളോ ശ്രദ്ധയില്‍ പെട്ടാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍സെക്ടസൈഡ് ആക്ട് പ്രകാരമുള്ള കര്‍ശന ശിക്ഷണ നടപടികള്‍ കൈക്കൊള്ളും. കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം, അംഗീകാരമില്ലാത്ത കീടനാശിനികള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും വില്‍പനയ്ക്കായി പ്രദര്‍ശിപ്പിക്കുന്നതും രണ്ടു വര്‍ഷം വരെ തടവും പിഴയും കിട്ടത്തക വിധത്തില്‍ ശിക്ഷാര്‍ഹമാണ്. നിയന്ത്രിത ഉപയോഗത്തിനു മാത്രമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള കീടനാശിനികള്‍, മേലില്‍ കൃഷി ഓഫിസറുടെ ശുപാര്‍ശ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മാത്രമെ ഡിപ്പോകളില്‍ നിന്നും കര്‍ഷകര്‍ക്ക് വില്‍പ്പന നടത്തുവാന്‍ പാടുള്ളു. ഇത് ലംഘിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത്തരം ഡിപ്പോകളുടെ ലൈസന്‍സ് റദ്ദു ചെയ്യുന്നതിന് ഇന്‍സെക്ടസൈഡ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൃഷി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
അതിര്‍ത്തി ജില്ലകളിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കീടനാശിനികളുടെ വരവ് നിരീക്ഷിക്കുവാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇതിനായി ജില്ലാതലത്തില്‍ രൂപീകരിച്ചിട്ടുള്ള വിജിലന്‍സ് കമ്മിറ്റികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. സംസ്ഥാനതല വിജിലന്‍സ് സ്‌ക്വാഡും ജില്ലകള്‍ സന്ദര്‍ശിച്ച് പരിശോധന നടത്തും. മലയോര ജില്ലകളിലെ തോട്ടങ്ങളിലും മറ്റും കീടനാശിനി വിതരണക്കാര്‍ മാരക കീടനാശിനികള്‍ നേരിട്ട് എത്തിച്ചുകൊടുക്കുന്നതായും അത്തരം കീടനാശിനികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത്തരം പരാതികളില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍മാര്‍ ശക്തമായ നടപടി കൈക്കൊള്ളും. കീടനാശിനി നിര്‍മാതാക്കളും വിതരണക്കാരും കര്‍ഷകര്‍ക്കോ കര്‍ഷക സമിതികള്‍ക്കോ നേരിട്ട് കീടനാശിനികള്‍ വിതരണം ചെയ്യുവാന്‍ പാടുള്ളതല്ല. കീടനാശിനി കമ്പനികളും വിതരണക്കാരും കൃഷി വകുപ്പിന്റെ അംഗീകാരമില്ലാതെ കൃഷിയിടങ്ങളില്‍ നേരിട്ട് വിള പരീക്ഷണങ്ങളും ഡമോണ്‍സ്‌ട്രേഷനുകളും നടത്തുന്നതും അനുവദനീയമല്ല. കീടനാശിനികളുടെ ഉപയോഗം ക്രമമായി കുറയ്ക്കുവാനും കീടനാശിനികള്‍ക്കു പകരമായി അനുവര്‍ത്തിക്കാവുന്ന നൂതന കൃഷി മുറകളെ സംബന്ധിച്ച് കര്‍ഷകരെ ബോധവല്‍ക്കരിക്കുവാനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുവാനും ലക്ഷ്യമിട്ട് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന കാമ്പയിന് കര്‍ഷകരുടെയും പൊതുജനങ്ങളുടെയും മറ്റു സാമൂഹ്യ സംഘടനകളുടെയും പൂര്‍ണമായ സഹകരണമുണ്ടാകണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അഭ്യര്‍ഥിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago
No Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വിഷവാതക സാന്നിധ്യം; സുനിത വില്യംസും,ബുച്ച് വിൽമറും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Tech
  •  17 days ago
No Image

ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചു; പക്ഷെ മഴ കനക്കും; ശനിയാഴ്ച്ച രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  17 days ago
No Image

16 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ; നിയമം പാസാക്കുന്ന ആദ്യ രാജ്യം

International
  •  17 days ago
No Image

ഖത്തറിൽ നിന്ന് സഊദി അറേബ്യയിൽ ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർക്കുള്ള ആരോഗ്യ ചട്ടങ്ങൾ പരിഷ്കരിച്ചു

Saudi-arabia
  •  17 days ago
No Image

'സത്യസന്ധനായ ഉദ്യോ​ഗസ്ഥനെ ചുമതലപ്പെടുത്തണം'- സജി ചെറിയാൻ്റെ മടപ്പള്ളി പ്രസംഗം, അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Kerala
  •  17 days ago
No Image

മസ്‌കത്ത് നൈറ്റ് ഫെസ്‌റ്റിവൽ ഡിസംബർ 23 മുതൽ ജനുവരി 21 വരെ; പരിപാടികൾ ഏഴ് വേദികളിലായി നടക്കും

oman
  •  17 days ago