ഏഴു പഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചു
കാസര്‍കോട്: പൊതുസ്ഥലത്തെ സമ്പൂര്‍ണ മലമൂത്ര വിസര്‍ജ്ജന മുക്ത (ഒ.ഡി.എഫ്) ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി വിവിധ ഗ്രാമപഞ്ചായത്തുകളിലായി ഗാര്‍ഹിക കക്കൂസ് നിര്‍മാണ പ്രവര്‍ത്തികള്‍ പുരോഗമിച്ചു വരുന്നു. തൃക്കരിപ്പൂര്‍, മീഞ്ച, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, കിനാനൂര്‍ കരിന്തളം, മൊഗ്രാല്‍ പുത്തൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ പൊതുസ്ഥലത്തുള്ള സമ്പൂര്‍ണ മലമൂത്ര വിസര്‍ജ്ജന മുക്ത ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടത്തി. മറ്റു പഞ്ചായത്തുകള്‍ തൊട്ടടുത്ത ദിവസങ്ങളിലായി ഒ.ഡി.എഫ് പ്രഖ്യാപനം നടത്തുന്നതിന്റെ തയാറെടുപ്പിലാണ്. 30ഓടെ ജില്ലയെ സമ്പൂര്‍ണ ഒ.ഡി.എഫ് ആയി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ കൈകൊണ്ടിട്ടുള്ളതായി ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു അറിയിച്ചു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, എ.ഡി.സി, ഡി.ഡി.പി തുടങ്ങി എല്ലാ ജില്ലാ ഉദ്യോഗസ്ഥര്‍ക്കും ഗ്രാമപഞ്ചായത്തുകളുടെ ചുമതല നല്‍കികൊണ്ട് ദൈനംദിന പുരോഗതി അവലോകനം ചെയ്തു വരികയാണ്.
ജില്ലയില്‍ ആകെ വേണ്ടി വരുന്ന 12636 എണ്ണം കക്കൂസുകളില്‍ 8055 എണ്ണം പൂര്‍ത്തീകരിച്ചു. ബാക്കിവരുന്ന ഗാര്‍ഹിക കക്കൂസുകള്‍ 30 നകം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."