HOME
DETAILS
MAL
വീട്ടമ്മയുടെ മരണം മന്ത്രിയുടെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി
backup
September 27 2016 | 01:09 AM
എടപ്പാള്‍: വീട്ടമ്മ പട്ടിണിമൂലം മരിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം.
നരിപ്പറമ്പിലെ ഓഫിസിന് സമീപത്ത് വച്ച് പൊലിസ് തടഞ്ഞു. പൊന്നാനി സി.ഐ ജോണ്സണ്, പെരുമ്പടപ്പ് എ.എസ്.ഐ വിജയന്, പൊന്നാനി എ.എസ്.ഐ രാജേഷ് എന്നിവരും മലപ്പുറത്ത് നിന്നെത്തിയ വന്‍ പൊലിസ് സംഘവും സ്ഥലത്ത് ക്യാംപ് ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഇഫ്തതികാറുദ്ദീന് ഉദ്ഘാടനം ചെയ്തു. മധു തൃത്താല അധ്യക്ഷനായി.
ഇ.പി രാജീവ്, സി.എ കാദര്‍, റംഷാദ്, മനീഷ്കുണ്ടയാര്, ആസിഫ് പൂക്കറത്തറ, വി.വി ബാബു മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."