ജില്ലാ സ്വദര്‍ മുഅല്ലിം സംഗമം ഇന്ന് കുറ്റ്യാടിയില്‍
കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'തഖ്‌വിയ്യ-16' ജില്ലാ സ്വദര്‍ മുഅല്ലിം സംഗമം ഇന്ന് കുറ്റ്യാടി അടുക്കത്ത് മുസ്‌ലിം യതീംഖാന കാംപസില്‍ നടക്കും. ജില്ലയില്‍ സമസ്തയുടെ അംഗീകാരമുള്ള 960 മദ്‌റസകളില്‍ ജോലി ചെയ്യുന്ന പ്രധാനാധ്യാപകരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ ടി.വി.സി അബ്ദുസ്സമദ് ഫൈസി പതാക ഉയര്‍ത്തും. എസ്.കെ.ജെ.എം ജില്ലാ പ്രസിഡന്റ് കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സമസ്ത പൊതുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കുള്ള അവാര്‍ഡ് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം വിതരണം ചെയ്യും. ആസിഫ് ദാരിമി പുളിക്കല്‍, പിണങ്ങോട് അബൂബക്കര്‍ ക്ലാസെടുക്കും. സി.എസ്.കെ തങ്ങള്‍ കുറ്റ്യാടി പ്രാര്‍ഥന നടത്തും. സി.എച്ച് മഹ്മൂദ് സഅദി, ടി.പി.സി തങ്ങള്‍ നാദാപുരം, കെ.പി കോയ, ഒ.പി.എം അശ്‌റഫ്, കെ.എ പൊറോറ, പി.കെ സൂപ്പി ഹാജി മര്‍വ, ശൈജല്‍ അഹ്മദ് സംസാരിക്കും. സൈനുല്‍ ആബിദീന്‍ തങ്ങള്‍, സലാം ഫൈസി മുക്കം, പി. ഹസൈനാര്‍ ഫൈസി, സി. അബ്ദുല്‍ ഹമീദ് ദാരിമി, ഫൈസല്‍ ഫൈസി മടവൂര്‍, പി. ബാവ ഹാജി, മുസ്തഫ ദാരിമി അടിവാരം, മുസ്തഫല്‍ ഹസനി സംഗമം നിയന്ത്രിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."