HOME
DETAILS
MAL
വിടപറഞ്ഞത് ഗുരുവായൂര്‍ സത്യാഗ്രഹ സ്തൂപം പൂര്‍ത്തിയാകും മുന്‍പ്
backup
September 27 2016 | 02:09 AM
കാഞ്ഞങ്ങാട്: കെ മാധവന് വിട പറഞ്ഞതു തന്റെ പോരാട്ട വീഥിയിലെ പ്രധാന സംഭവങ്ങളില്‍ ഒന്നായ ഗുരുവായൂര്‍ സത്യാഗ്രഹ സമര സ്മാരകത്തിന്റെ ജോലികള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ്. കെ മാധവന് പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന ഗുരുവായൂര്‍ സ്മാരക ട്രസ്റ്റിന്റെ കീഴിലാണ് കാഞ്ഞങ്ങാട് ചെമ്മട്ടം വയലില്‍ സ്തൂപത്തിന്റെ നിര്‍മാണ ജോലികള്‍ തുടങ്ങിയത്. തറയും പില്ലറിന്റെ പാതി ജോലികളും കഴിഞ്ഞു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറാണ് സ്മാരകം നിര്‍മിക്കാന്‍ പത്തു സെന്റ് സ്ഥലം ചെമ്മട്ടം വയലില്‍ അനുവദിച്ചത്. അന്നത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശാണ് പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."