HOME
DETAILS

വോട്ടിന് പണം: തമിഴ്‌നാട്ടില്‍ വ്യാപക റെയ്ഡ്

  
backup
April 25 2016 | 02:04 AM

%e0%b4%b5%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d
കോയമ്പത്തൂര്‍: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ പണം നല്‍കുന്നതായുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ ആരോപണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യാപക പരിശോധനയ്ക്ക് ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക സ്‌ക്വാഡിനോടൊപ്പം ആദായനികുതി ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് ഇറങ്ങി. ഇതുവരെ 42 കോടി രൂപ പിടികൂടിയതായി തമിഴ്‌നാട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രാജേഷ് ലക്കാനി അറിയിച്ചു. ഡി.എം.കെ, ബി.ജെ.പി, കോണ്‍ ഐ, സി.പി.എം, സി.പി.ഐ സംഘടനകളാണ് ആരോപണം ഉന്നയിച്ചത്. കരൂരില്‍ മന്ത്രി നത്തം വിശ്വനാഥന്റെ ബന്ധുവായ അന്‍പുനാഥന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ അഞ്ചു കോടി രൂപ പിടിച്ചെടുത്തു. ഇവിടെ നിന്നു കഴിഞ്ഞ 15 ദിവസത്തില്‍ 500 കോടി രൂപ വിതരണം ചെയ്തതിന്റെ രേഖകളും നോട്ടെണ്ണുന്ന 22 യന്ത്രങ്ങളും കസ്റ്റഡിയിലെടുത്തു. ഒരു ആംബുലന്‍സ് വഴിയാണ് പണം തമിഴ്‌നാടിന്റെ മിക്ക ജില്ലകളിലേക്കും എത്തിച്ചതെന്നു അധികൃതര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ആംബുലന്‍സും കസ്റ്റഡിയിലെടുത്തു. ആദായനികുതി ഡെപ്യൂട്ടി ഡയറക്ടര്‍ മണികണ്ഠന്‍, കരൂര്‍ ജില്ലാ പൊലിസ് സൂപ്രണ്ട് വന്ദിത പാണ്ഡെ, തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥന്‍ ജഗദീശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. അന്‍പുനാഥന്റെ വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങളും അധികൃതര്‍ പരിശോധിച്ചു വരികയാണ്. ഇവിടെ രണ്ട് തമിഴ്‌നാട് മന്ത്രിമാര്‍ ഇടയ്ക്കിടെ വന്നുപോയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. കരൂരിലെ അന്‍പുനാഥന്റെ വീട്ടില്‍ നടന്ന പരിശോധ ജില്ലാ കലക്ടര്‍ രാജേഷ് സ്ഥിരീകരിച്ചു. ജില്ലാ കലക്ടറേറ്റില്‍ വിളിച്ചുകൂട്ടിയ പത്രസമ്മേളനത്തിലാണ് റെയ്ഡ് വിവരം ശരിയാണെന്നു കലക്ടര്‍ പറഞ്ഞത്. അന്‍പുനാഥന്റെ ബംഗ്ലാവില്‍ നിന്നു 4.85 കോടി രൂപ പിടിച്ചെടുത്തതായി കലക്ടര്‍ പറഞ്ഞു. ഇതിനു പുറമെ പണം വിതരണം ചെയ്യാന്‍ ഉപയോഗിച്ച ആംബുലന്‍സ്, നാല് ലക്ഷ്വറി കാറുകള്‍, 22 നോട്ടെണ്ണല്‍ ഉപകരണങ്ങള്‍ എന്നിവയും പിടിച്ചെടുത്തതായി കലക്ടര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ മറ്റു കാര്യങ്ങള്‍ പറയാന്‍ കലക്ടര്‍ വിസമ്മതിച്ചു. അന്‍പുനാഥന്റെ വീട്ടിലും ഗോഡൗണിലും വ്യാപകമായ പരിശോധന നടത്തിയ അധികൃതര്‍ ഞെട്ടിക്കുന്ന രേഖകള്‍ കണ്ടെടുത്തതായിട്ടാണ് വിവരം. അണ്ണാ ഡി.എം.കെയിലെ ചില പ്രമുഖരായ നേതാക്കളുടെ വീടുകളും നിരീക്ഷണത്തിലാണ്. തമിഴ്‌നാട്ടില്‍ ഭരണകക്ഷിക്കു അനുകൂലമായി പ്രവര്‍ത്തിച്ച നാല് ജില്ലാ കലക്ടര്‍മര്‍, അഞ്ച് ജില്ലാ പൊലിസ് സൂപ്രണ്ടുമാര്‍, അഞ്ച് ഡി.വൈ.എസ്.പിമാര്‍ ഉള്‍പ്പെടെ 18 ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റി. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇവരെ മാറ്റിനിര്‍ത്താന്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍ രാജേഷ് ലക്കാനി ഉത്തരവിട്ടു. സംഭവത്തെ പറ്റി സമഗ്രമായ അന്വേഷണം വേണമെന്ന് ബി.ജെ.പി തമിഴ്‌നാട് പ്രസിഡന്റ് തമിഴിശയ് സൗന്ദരരാജന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനോടു ആവശ്യപ്പെട്ടു. ടി.പി.സി.സി(ഐ) പ്രസിഡന്റ് ഇളങ്കോവനും, ഡി.എം.കെ നേതാവ് എം കരുണാനിധിയും ഇതേ ആവശ്യം ഉന്നയിച്ചു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളും കരൂര്‍ സംഭവം ഏറ്റുപിടിച്ചതോടെ അണ്ണാ ഡി.എം.കെ. ഒറ്റപ്പെട്ട നിലയിലാണ്.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago