HOME
DETAILS
MAL
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കൊണ്ടു വന്ന 11 ലക്ഷം രൂപ പിടികൂടി
backup
September 27 2016 | 10:09 AM
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ രേഖകളില്ലാതെ കൊണ്ടു വന്ന പതിനൊന്നര ലക്ഷം രൂപ പിടികൂടി. കര്‍ണാടക മൈസൂര്‍ കെ.ആര്.നഗര്‍ താലൂക്ക് സ്വദേശി പുട്ട് രാജ് (44) ആണ് പിടിയിലായത്. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കേരള ആര്.ടി.സി ബസ്സില്‍ നിന്നാണ് പണവുമായി ഇയാളെ എക്െസെസ് പിടികൂടിയത്. മാനന്തവാടിയിലെ അടക്ക വ്യാപാരിക്ക് കൊടുക്കാനാണ് പണം കൊണ്ടുവന്നത് എന്നാണ് പുട്ട്രാജ് എക്സൈസിനോട് പറഞ്ഞത്. ബാഗില്‍ 500 ന്റെ നോട്ടുകളാക്കിയാണ് പണം സൂക്ഷിച്ചിരുന്നത്. ഇയാളെ എന്‍ഫോഴ്സ്മെന്റിന് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."