ഹൂസ്റ്റണ്‍ വെടിവയ്പ്: പ്രതി ഇന്ത്യന്‍ വംശജനായ ദേശായി
ഹൂസ്റ്റണ്‍: യു.എസില്‍ ഹൂസ്റ്റണിലെ മാളില്‍ വെടിവയ്പ് നടത്തിയ യുവാവ് ഇന്ത്യന്‍ വംശജനായ നാഥന്‍ ദേശായി. അഭിഭാഷകനായ ഇയാളെ പൊലിസ് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ദേശായി മരിച്ചതെന്ന് പൊലിസ് പറഞ്ഞു.
നിയമ കമ്പനിയിലാണ് ദേശായി ജോലി ചെയ്തിരുന്നതെന്നും കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് ഇയാള്‍ മാനസിക നില തെറ്റിയ അവസ്ഥയിലായിരുന്നുവെന്നും ദേശായിയുടെ പിതാവ് പറഞ്ഞു. ഒന്‍പതു പേര്‍ക്കാണ് വെടിവയ്പില്‍ പരുക്കേറ്റത്. ദേശായിക്കു പിന്നില്‍ മറ്റാരും പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഭീകര ബന്ധമില്ലെന്നുമാണ് പൊലിസ് നിലപാട്. പരുക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. ഗ്ലാസ് ചീളുകള്‍ തറച്ചുള്ള പരുക്കുകള്‍ മാത്രമാണുള്ളത്. വെടിവയ്പില്‍ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
എന്നാല്‍ ഇയാള്‍ 100 തവണ വെടിയുതിര്‍ത്തതായി ദൃസാക്ഷി പറഞ്ഞു. എ.കെ 47, എ.ആര്‍ 15 തോക്കുകള്‍ ഉപയോഗിച്ചാണ് വെടിവച്ചത്. രണ്ടു സ്‌കൂളുകള്‍ക്ക് സമീപമാണ് വെടിവയ്പ് നടന്നത്. അമേരിക്കയില്‍ നിരവധി വെടിവയ്പ് സംഭവങ്ങളാണ് ഈയിടെയുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."