റദ്ദാക്കപ്പെട്ട ആഭ്യന്തര ഹജ്ജ് അപേക്ഷകരുടെ പണം തിരികെ നല്‍കണമെന്ന്
ജിദ്ദ: ഹജ്ജ് ബുക്കിങ് റദ്ദാക്കിയ ആഭ്യന്തര തീര്‍ഥാടകരുടെ പണം എത്രയും വേഗം തിരിച്ചുനല്‍കണമെന്ന് ആഭ്യന്തര ഹജ്ജ് സര്‍വിസ് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ചില സര്‍വിസ് കമ്പനികള്‍ ബുക്കിങ് റദ്ദാക്കിയവര്‍ക്കു പണം തിരിച്ചുനല്‍കുന്നതിനു കാലതാമസം വരുത്തുന്നതായി മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്.
പണം തിരികെ ലഭിക്കാത്തതുമായി ബന്ധപ്പെട്ട് തീര്‍ഥാടകരില്‍ നിന്നും നിരവധി പരാതികളും ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കു പണം തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം തീര്‍ഥാടകരുടെ പരാതി പ്രകാരം നിയമലംഘനങ്ങള്‍ പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിക്കു കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു.
ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴി ആഭ്യന്തര ഹജ്ജ്് സര്‍വിസ് കമ്പനികളില്‍ രജിസ്‌ട്രേഷന്‍ നടത്തിയ ശേഷം രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ പിഴ നല്‍കേണ്ടിവരുമെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വ്യത്യസ്ത സമയങ്ങളിലും സാഹചര്യങ്ങളിലും രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നവര്‍ വ്യത്യസ്ത തുകയാണ് പിഴയായി നല്‍കേണ്ടണ്ടത്.
അതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് ഡ്യൂട്ടിയില്‍ നിന്നും 2,542 സര്‍ക്കാര്‍ ജീവനക്കാര്‍ വിട്ടുനിന്നതായി കണ്‍ട്രോള്‍ ആന്‍ഡ് ഇന്റവെസ്റ്റിങ് ബോര്‍ഡ് അറിയിച്ചു. ഇവരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറിയിട്ടുണ്ട്.
ഇവര്‍ക്കെതിരേയുള്ള നടപടികള്‍ ആഭ്യന്തര മന്ത്രിയും ഹജ്ജ്് സുപ്രിം കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ സ്വീകരിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."