HOME
DETAILS
MAL
ഹൈഡ്രോപോണിക്സ്
backup
September 27 2016 | 19:09 PM
മണ്ണുപയോഗിക്കാതെ ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ലായനിയില്‍ സസ്യങ്ങളെ വളര്‍ത്തിയെടുക്കുന്ന രീതിയാണിത്.
മണ്ണ് ഉപയോഗിക്കാത്തതിനാല്‍ സസ്യങ്ങളെ ലായനിയില്‍ ഉറപ്പിച്ച് നിര്‍ത്തുന്നതിനായി കല്ലുകള്‍,തെര്‍മ്മോക്കോള്‍, കയര്‍ തുടങ്ങിയവ ഉപയോഗിക്കുന്നുണ്ട്.
വെള്ളത്തില്‍നിന്ന് അയോണുകളുടെ രൂപത്തില്‍ പോഷകങ്ങളെ ആഗിരണം ചെയ്തു വളരാന്‍ സസ്യങ്ങള്‍ക്ക് സാധിക്കും എന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സിന് വഴി തുറന്നത്.
സ്ഥലപരിമിതികളുള്ള ആധുനിക കാലഘട്ടത്തില്‍ വീടിന്റെ ടെറസിലോ ചുറ്റുവട്ടങ്ങളിലോ ഹൈഡ്രോപോണിക്സ് പരീക്ഷിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ട്.
ചെറിയ വിസ്തീര്‍ണത്തില്‍ തന്നെ ധാരാളം ചെടികള്‍ വളര്‍ത്താം, മണ്ണില്‍ നിന്നുണ്ടാകുന്ന രോഗബാധയെ ചെറുക്കാം, ജലത്തിന്റെ ഉപയോഗം കുറയ്ക്കാം തുടങ്ങി നിരവധി മേന്മകള് ഈ കൃഷി രീതിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."