HOME
DETAILS
MAL
'ഷോക്കടിപ്പിച്ച' മീറ്റര്‍ പത്രവാര്‍ത്തയെത്തുടര്‍ന്ന് മാറ്റി നല്‍കി
backup
September 27 2016 | 23:09 PM
എടപ്പാള്‍: പത്രവാര്‍ത്തയെത്തുടര്‍ന്നു വൈദ്യുതി വകുപ്പു വൈദ്യുതിമീറ്റര്‍ മാറ്റിനല്‍കി. കഴിഞ്ഞ ദിവസമാണു തട്ടാന്‍പടി മണ്ണാരവളപ്പില്‍ ആമിനയുടെ വീട്ടിലെ കഴിഞ്ഞ രണ്ടുമാസത്തെ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതിവകുപ്പ് 637326 രൂപയുടെ വൈദ്യുത ബില്ല് നല്‍കിയത്. ഈ വിഷയം കഴിഞ്ഞ ദിവസം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു വൈദ്യുതിവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി മീറ്റര്‍ മാറ്റി നല്‍കിയത്. രണ്ടു മാസത്തെ ബില്ല് സാധാരണ 500നും 600നും ഇടയിലാണു വരാറുണ്ടണ്ടായിരുന്നത്. ഈ സ്ഥാനത്താണു കഴിഞ്ഞ മാസം 6.37 ലക്ഷം രൂപയുടെ ബില്ല് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."