ലോറി മറിഞ്ഞ് വീടിന്റെ സണ്‍ഷെയ്ഡ് രണ്ടാംതവണയും തകര്‍ന്നു
കൊളത്തൂര്‍: മാലാപറമ്പ് അടിവാരത്ത് അപകടം പതിവാകുന്നു. പെരിന്തല്‍മണ്ണ വളാഞ്ചേരി റോഡില്‍ മാലാപറമ്പ് അടിവാരത്ത് 20 അടി താഴ്ചയിലേക്കാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചടെ ടെമ്പോ മറിഞ്ഞത്. ലോറി മറിഞ്ഞതോടെ വീടിന്റെ സണ്‍ഷെയ്ഡും തകര്‍ന്നു. തിരൂര്‍ ഭാഗത്തുനിന്നും ചരക്കിറക്കി പെരിന്തല്‍മണ്ണ ഭാഗത്തേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
എന്നാല്‍ ഡ്രൈവറും ക്ലീനറും തത്സമയം ചാടി രക്ഷപ്പെട്ടു. വളാഞ്ചേരി ഭാഗത്തു നിന്നും വന്ന ലോറി തെറ്റായ ദിശയിലൂടെ സഞ്ചരിച്ച് എതിര്‍വശത്തെ താഴ്ചയേറിയ ഭാഗത്തേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാകാം അപകട കാരണമെന്നാണു പ്രാഥമിക നിഗമനം.
മാസങ്ങള്‍ക്കു മുന്‍പ് ഇതേവീട്ടിലേക്കു മറ്റൊരു ചരക്കുലോറിയും മറിഞ്ഞു വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ത്തിരുന്നു. റോഡിന്റെ താഴ്ന്ന വശങ്ങളില് യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും തന്നെയില്ലാത്തതാണ് അപകടങ്ങള്‍ക്കു കൂടുതല്‍ കാരണമാകുന്നത്.
ഇതു വഴിയുള്ള ഡ്രൈവര്‍മാരുടെ പരിചയക്കുറവും കാടുമൂടിയ ഹെയര്‍പിന്‍ വളവുകളും അപകടത്തിനു കാരണമാകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."