HOME
DETAILS

കോടതി കോംപ്ലക്‌സ് നിര്‍മാണം ആരംഭിക്കുന്നു; മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി മാറ്റി

  
backup
September 27 2016 | 23:09 PM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%82%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

 

മഞ്ചേരി: കോര്‍ട്ട് കോംപ്ലക്‌സിന് പുതിയ കെട്ടിട സമുച്ചയമൊരുക്കുന്നതിന്റെ ഭാഗമായി മഞ്ചേരി മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ഐ.ജി.ബി.ടി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലേക്കു മാറ്റി. മൂന്നാം കോടതിയും മജിസ്‌ട്രേറ്റ് കോടതിയും സ്ഥിതി ചെയ്യുന്ന സ്ഥലത്താണു 14.89 കോടി രൂപ ചെലവില്‍ എല്‍ ആകൃതിയിലുള്ള ആറുനില കെട്ടിടം പണിയുന്നത്. കെട്ടിട നിര്‍മാണം ആരംഭിക്കുന്നതിനു മുന്നോടിയായാണു കോടതികളുടെ ഈ സ്ഥലംമാറ്റം.
ഇതിനായി താല്‍ക്കാലിക മുറികള്‍ ഐ.ജി.ബി.ടി ബസ് ടെര്‍മിനലില്‍ സജജീകരിച്ചുകഴിഞ്ഞു. ഇന്നു മുതല്‍ ഈ കെട്ടിടത്തില്‍ കോടതി പ്രവര്‍ത്തിക്കും. കോര്‍ട്ട് ഹാളില്‍ ജഡ്ജിനുള്ള ഇരിപ്പിടം , അഭിഭാഷകര്‍ക്കുള്ള ഇരിപ്പിടം, മറ്റു ഫര്‍ണീച്ചറുകള്‍ എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാമത്തെ കോടതിയായ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി അടുത്താഴ്ച്ച ഇവിടേക്കു മാറ്റുമെന്നാണ് അറിയുന്നത്. ഐ.ജി.ബി.ടി ബസ് ടെര്‍മിനലിലെ രണ്ടാം നിലയിലെ മൂന്നു മുറികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. കോടതി പ്രവര്‍ത്തനത്തിനായി മഞ്ചേരി നഗരസഭ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു.
കോടതി മാറ്റത്തിനു മുന്നോടിയായി ഇന്നലെ താല്‍ക്കാലികമായി സജ്ജീകരിച്ച കോര്‍ട്ട് ഹാളും അനുബന്ധ റൂമുകളും കോടതി സ്വീപ്പര്‍മാരെത്തി ശുചീകരിച്ചു. വരും ദിവസങ്ങളില്‍ കേസ് ഫയലുകളും രേഖകളും ഇങ്ങോട്ടേക്കു മാറ്റും. ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ എത്തിക്കുന്നതിനു ടെണ്ടര്‍ ക്ഷണിച്ചാണ് ആളുകളെ ഏര്‍പ്പാടാക്കിയത്. അടുത്തു തന്നെ പുതിയ കോര്‍ട്ട് കോംപ്ലക്‌സിന്റെ നിര്‍മാണ പ്രവര്‍ത്തനവുമാരംഭിക്കാനാകും.
കഴിഞ്ഞ സര്‍ക്കാറിന്റെ ഭരണകാലത്തു ഭരണാനുമതി ലഭിച്ചിട്ടും പല സാങ്കേതിക കാരണങ്ങളാല്‍ ഇതുവരെ നിര്‍മാണ പ്രവൃത്തി ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല. 125 വര്‍ഷത്തോളം പഴക്കമുള്ളതാണു നിലവില്‍ സി.ജെ.എം കോടതി പ്രവര്‍ത്തിക്കുന്ന കെട്ടിടം.
ഇതു പൊളിച്ച് പുതിയ കെട്ടിടം പണിയാനായിരുന്നു ആദ്യത്തില്‍ ആലോചിച്ചിരുന്നത്. എന്നാല്‍ പഴയ കെട്ടിടം പുരാവസ്തു വകുപ്പ് പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. നിലവില്‍ മഞ്ചേരി കച്ചേരിപ്പടിയിലെ കോര്‍ട്ട് കോംപ്ലക്‌സില്‍ ചീഫ് ജുഡീഷ്യല്‍ മഡിസ്‌ട്രേറ്റ് കോടതി, ജില്ലാ സെഷന്‍സ് കോടതി,ഒന്നു മുതല്‍ മൂന്നു വരെയുള്ള അഡീഷണല്‍ സെഷന്‍സ് കോടതികള്‍, സബ് കോടതി, ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി, മോട്ടോര്‍ ആക്‌സിഡന്റ് ക്ലൈം ട്രിബ്യൂണല്‍ എന്നിവയും എസ്.സി, എസ്.ടി കോടതി കോഴിക്കോട് റോഡിലെ വൈദ്യുതി ഭവനിലും ഫോറസ്റ്റ് കോടതി ട്രഷറി കെട്ടിടത്തിനു പിറകിലുമാണു പ്രവര്‍ത്തിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago