വേങ്ങരയില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയായി
വേങ്ങര : സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ സഹകരണ ബാങ്ക് വഴിയുളള വിതരണം വേങ്ങരയില്‍ പൂര്‍ത്തികരിച്ചതായി അധികൃതര്‍ അറിയിച്ചു. ആകെയുള്ള 5,828 പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 5,619 പേര്‍ക്ക് തുക നേരിട്ട് കൈമാറി. മരണം, സ്ഥലത്തില്ലാത്തവര്‍, താമസം മാറിയവര്‍ തുടങ്ങിയ 202 പേരുടേതും ഹജ്ജിന് പോയ ഏഴ് പേരുടേതും വിതരണം ചെയ്തിട്ടില്ല. ഹജ്ജിന്‌പോയവരുടേത് തിരിച്ചെത്തുന്ന മുറക്ക് കൈമാറും.
വേങ്ങര പഞ്ചായത്തില്‍ 1,701 പേര്‍ക്ക് വാര്‍ധക്യകാല പെന്‍ഷന്‍, 1176 വിധവ, 364 വികലാംഗ, 252 കര്‍ഷ തൊഴിലാളി, 20 അവിവാഹിത പെന്‍ഷനുകള്‍ എന്നിങ്ങനെ 3,513 പേര്‍ക്ക് 2,40,30,600 രൂപയും, കണ്ണമംഗലത്ത് ഇത് യഥാക്രമം 993, 876, 264, 175, ഏഴ് എന്നിങ്ങനെ 2,315 പേര്‍ക്ക് 1,84,95,400 രൂപയുമടക്കം ആകെ 40,75,33,300 രൂപയുമാണ് വിതരണം ചെയ്തത്.
ഇരുപഞ്ചായത്തുകളും പ്രവര്‍ത്തന പരിധിയുള്ള വേങ്ങര സര്‍വീസ് സഹകരണ ബാങ്കിനായിരുന്ന വിതരണ ചുമതല. ജില്ലയില്‍ പൊന്നാനി കഴിഞ്ഞാല്‍ കൂടുതല്‍ ഗുണഭോക്താക്കളുളള പ്രദേശമാണ് വേങ്ങര.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."