കായംകുളം താലൂക്കാശുപത്രിയിലെ സ്കാനിങ് റൂമില്‍ വച്ച് ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമം;പ്രതി പിടിയില്‍
കായംകുളം : ഗര്‍ഭിണിയായ യുവതിയെ സ്കാനിങ് റൂമിനുള്ളില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് പിടികൂടി .കൊല്ലം ഇരവിപുരം രമ്യാഡെയ്ലില്‍ ആന്റ്റോ ഐസക്ക് (57 )നെയാണ് കായംകുളം സി.ഐ സദന്, എസ്.ഐ രജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തെ ഇയാളുടെ വീട്ടില്‍ നിന്നും ഇന്നുപുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം കായംകുളം താലൂക്കാശുപത്രിയിലെ സ്കാനിങ് മുറിക്കുള്ളില്വച്ചായിരുന്നു സംഭവം. പിടിയിലായ ആന്റ്റോ ഐസക്ക് ആശുപത്രി ഉപകരണങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്നയാളാണ്. പ്രസവമുറിയിലെ ഗര്‍ഭസ്ഥ ശിശുവിന്റ്റെ ചലനങ്ങള്‍ അറിയാനുള്ള ഉപകരണങ്ങളുടെ അറ്റകുറ്റപണിയ്ക്കായാണ് ഇയാള്‍ ഇന്നലെ താലൂക്കാശുപത്രിയില്‍ എത്തിയത്. ലേബര്‍ റൂമില്‍ നിന്നും നേഴ്സ് പുറത്ത് പോയ സമയത്തായിരുന്നു ഗര്‍ഭിണിയെ ഇയാള്‍ ഡോക്ടര്‍ എന്ന വ്യാജേന പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഇയാള്‍ സ്പര്‍ശിക്കുകയായിരുന്നു .ഈ സമയം ഡോക്ടറും മുറിയില്‍ എത്തിയിരുന്നില്ല ഉടന്‍ തന്നെ യുവതി ആശുപത്രി അധികൃതരെ വിവരമറിയിച്ചു, പൊലിസിലും പരാതി നല്കി തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."