സാദരം സാഭിമാനം; പതിറ്റാണ്ടുകളുടെ ഓര്‍മകള്‍ പങ്കുവച്ച് സാരഥീ സംഗമം
.
കീഴരിയൂര്‍: പഞ്ചായത്ത് രൂപീകരണത്തിന്റെ 48-ാം വാര്‍ഷിക ദിനത്തില്‍ മുഴുവന്‍ പഞ്ചായത്തംഗങ്ങളെയും അണിനിരത്തി സംസ്‌കൃതി കലാസാംസ്‌കാരിക കൂട്ടായ്മ 'സാദരം സാഭിമാനം' പരിപാടി സംഘടിപ്പിച്ചു. കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തില്‍ നടന്ന പരിപാടിയില്‍ 1968 മുതലുള്ള 45 മുന്‍ പഞ്ചായത്തംഗങ്ങളാണ് ഒത്തുചേര്‍ന്നത്. മുന്‍കാല ജനപ്രതിനിധികള്‍ അവരുടെ ഓര്‍മകള്‍ പങ്കുവച്ചതു പുതുതലമുറക്കു വേറിട്ട അനുഭവമായി.
കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് ഇടത്തില്‍ രാമചന്ദ്രന്‍ അധ്യക്ഷനായി. ടി. സുരേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്‌കൃതി സെക്രട്ടറി ദാമോദരന്‍, മോഹന്‍ നടുവത്തൂര്‍, എന്‍.വി വത്സന്‍, ഇയ്യാലോല്‍ കുഞ്ഞിക്കണ്ണന്‍, സി. ഹരീന്ദ്രന്‍, കെ.കെ ദാസന്‍, ടി. കുഞ്ഞിരാമന്‍, രാജശ്രീ കോഴിപ്പുറത്ത്, കൈപ്പുറത്ത് അശോകന്‍, ബി. ഉണ്ണികൃഷ്ണന്‍, സംസ്‌കൃതി വൈസ് പ്രസിഡന്റ് ആവണി ബാലകൃഷ്ണന്‍ പ്രസംഗിച്ചു.
കീഴരിയൂരില്‍ നിന്ന് ആദ്യമായി ഐ.ഐ.ടിയില്‍ പ്രവേശനം നേടിയ ജെ.ആര്‍ മിഥുന്‍, ഓള്‍ ഇന്ത്യാ പരീക്ഷയിലൂടെ എം.ബി.ബി.എസിനു പ്രവേശനം ലഭിച്ച ജെ.ആര്‍ അശ്വതി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."