HOME
DETAILS
MAL
മൂടാടിയില്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മോഷണം
backup
September 28 2016 | 05:09 AM
കൊയിലാണ്ടി: മൂടാടി ഉരു പുണ്യകാവ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്തു മോഷണം. ക്ഷേത്രത്തിലെ അഞ്ചോളം ഭണ്ഡാരങ്ങള്‍ തകര്‍ത്താണു മോഷണം നടത്തിയത്.
ഇന്നലെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണു ക്ഷേത്ര ഭണ്ഡാരങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്. തുടര്‍ന്നു ക്ഷേത്ര ഭാരവാഹികള്‍ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു. കൊയിലാണ്ടി എസ്.ഐ നിപുണ്‍ ശങ്കറിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ ക്ഷേത്ര ഭണ്ഡാരങ്ങളില് നിന്നു പണം എടുക്കാനിരിക്കെയാണു മോഷണം നടന്നത്.
ഓണം കഴിഞ്ഞതിനാല്‍ ഭണ്ഡാരങ്ങളില് കൂടുതല്‍ പണമുണ്ടാകാന്‍ സാധ്യതയുണ്ടെന്നു ക്ഷേത്ര ഭാരവാഹികള്‍ പൊലിസിനെ അറിയിച്ചു. ഫ്ളയിങ് സ്ക്വാഡ് എസ്.ഐ എന്‍.കെ ജയദാസനും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."