HOME
DETAILS
MAL
രാജ്യത്തെ ദുരന്തങ്ങള്‍ക്ക് കാരണം മോദി അശുഭ സമയത്ത് സത്യപ്രതിജ്ഞ ചെയ്തതെന്ന് ലാലു പ്രസാദ് യാദവ്
backup
April 25 2016 | 12:04 PM
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അശുഭ സമയത്ത് സത്യപ്രതിജ്ഞ ചെയ്തതുകൊണ്ടാണ് രാജ്യത്ത് ദുരന്തങ്ങള്‍ ഉണ്ടാവുന്നതെന്ന് രാഷ്ടീയ ജനതാദള്‍ നേതാവ് ലാലു പ്രസാദ് യാദവ്. മോദിയെ ആരും ഇപ്പോള്‍ ശ്രദ്ധിക്കുന്നില്ലെന്നും പറഞ്ഞ ലാലു ആദര്‍ശ് ഗ്രാമ പദ്ധതിക്ക് സംഭവിച്ചതെന്താണെന്നു ചോദിച്ചു.ധാന്യങ്ങളുടെ വിലക്കയറ്റം തടയുന്നതില്‍ മോദി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുന്നതിനാല്‍ ജലം ലഭ്യമാകുന്നതുവരെ യാഗങ്ങളും മറ്റും മാറ്റിവയ്ക്കണം. ഇവ നടത്തുന്നതുമൂലം തീപിടുത്തം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വീടുകളില്‍ തീപിടുത്തം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.ജലദൗര്‍ലഭ്യം രൂക്ഷമായ സാഹചര്യത്തില്‍ ഓരോ ഗ്രാമങ്ങളിലും നാലു മുതല്‍ ആറു കിണറുകള്‍ വരെ കുഴിക്കും. ഇതിനുള്ള സഹായം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ലാലു പ്രസാദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."