HOME
DETAILS

അസ്‌ലം വധം: പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് യു.ഡി.എഫ്

  
backup
September 28 2016 | 05:09 AM

%e0%b4%85%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%82-%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%86-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 

കോഴിക്കോട്: നാദാപുരത്തെ മുഹമ്മദ് അസ്‌ലം വധിക്കപ്പെട്ടിട്ട് 53 ദിവസം പിന്നിട്ടിട്ടും അസ്‌ലമിന്റെ വസതി സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രിയോ ജില്ലയിലെ മന്ത്രിമാരോ തയാറാകാതിരുന്നത് ജനാധിപത്യവ്യവസ്ഥയ്ക്ക് തന്നെ അപമാനകരമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രതികളെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ഇതിനെതിരേ പ്രക്ഷോഭം ശക്തമാക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കി. അസ്‌ലം വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നും അസ്‌ലമിന്റെ കുടുംബത്തിനും അക്രമത്തിനിരയായവര്‍ക്കും നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നു കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാലയും അറിയിച്ചു. രാവിലെ പത്തിനു നടക്കുന്ന ധര്‍ണയുടെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ നിര്‍വഹിക്കും.
കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വിളിച്ചുചേര്‍ത്ത സമാധാനയോഗത്തിലും മന്ത്രിമാരോ സി.പി.എമ്മിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കളോ സംബന്ധിച്ചിരുന്നില്ലെന്ന് കെ.സി അബു പറഞ്ഞു. 'പാടത്ത് പണി, വരമ്പത്ത് കൂലി'യെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ച പുതിയ പാര്‍ട്ടിനയമാണ് അസ്‌ലമിനെ കൊലപ്പെടുത്തിയതിലൂടെ സി.പി.എം നടപ്പാക്കിയത്. സി.പി.എമ്മിന്റെ പ്രമുഖ നേതാക്കളുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്ന രാജീവനാണ് അസ്‌ലമിനെ വധിച്ച കൊലയാളിസംഘം സഞ്ചരിച്ച ഇന്നോവ കാര്‍ ഓടിച്ചതിന് അറസ്റ്റിലായിരിക്കുന്നത്. യഥാര്‍ഥ പ്രതികളെ മുഴുവന്‍ പിടികൂടും എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് അന്വേഷണസംഘത്തിന് മേല്‍നോട്ടം നല്‍കുകയും നേതൃത്വം നല്‍കുകയും ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത്. തൂണേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ഷിബിന്‍ വധിക്കപ്പെട്ടപ്പോള്‍ യു.ഡി.എഫ് സര്‍ക്കാര്‍ അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കുകയും അക്രമത്തിനിരയായവര്‍ക്ക് ധനസഹായം നല്‍കുകയും ചെയ്തിടത്താണ് അസ്‌ലം വധക്കേസില്‍ പിണറായി സര്‍ക്കാര്‍ യാതൊരു തുടര്‍നടപടിയും സ്വീകരിക്കാതിരിക്കുന്നതെന്ന് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കറും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശൈത്യകാലം പ്രമാണിച്ച് കൂടൂതല്‍ സര്‍വീസുകളൊരുക്കി, ബജറ്റ് എയര്‍ലൈനായ സ്‌കൂട്ട്

National
  •  2 months ago
No Image

അന്‍വറിന്റെ പിന്നില്‍ മതമൗലികവാദ സംഘടനകളെന്ന് പാലൊളി മുഹമ്മദ് കുട്ടി

Kerala
  •  2 months ago
No Image

വേള്‍ഡ് സ്‌കില്‍സ് കോമ്പറ്റീഷനില്‍ ഇന്ത്യന്‍ തിളക്കം; വെങ്കലവുമായി തൃശൂര്‍ സ്വദേശി

Kerala
  •  2 months ago
No Image

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുത ലൈനില്‍ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു

Kerala
  •  2 months ago
No Image

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

Kerala
  •  2 months ago
No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago