മൂവാറ്റുപുഴയില്‍ യൂത്ത് കോണ്‍ഗ്രസ് റോഡ് ഉപരോധിച്ചു
മൂവാറ്റുപുഴ: സ്വാശ്രയ മാനേജ്മെന്റ് ഫീസ് വര്‍ധനയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ഡി.കെ.ടി.എഫ്. സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.പി. എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കന്മാരായ മുഹമ്മദ് റഫീക്ക്, രതീഷ് ചങ്ങാലിമറ്റം, എം.സി. വിനയന്, അബ്ദുള്‍ സലാം, ജിന്റോ ടോമി, സി.ജെ. ജോണ്‍, ശറൂണ് മുഹമ്മദ്, ഫൈസല്‍ വടക്കാനത്ത്, സന്തോഷ്കുമാര്‍, മന്‍സൂര്‍, ആ ഷിക് ജാന്‍, സച്ചിന് ഷാജി, റിയാസ് താമരപ്പിള്ളി, റിഷാദ് തോപ്പില്‍, കെ.എസ്. കബീര്‍, അഷറഫ് പുല്ലന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."