HOME
DETAILS

വില്‍ക്കുന്നത് ചത്തതും രോഗം ബാധിച്ചതുമായ മാംസം

  
backup
September 28 2016 | 06:09 AM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%9a%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a4%e0%b5%81%e0%b4%82

 

കുന്നംകുളം: പാറയില്‍ മാര്‍ക്കറ്റില്‍ രോഗംബാധിച്ചതും ചത്തതുമായ ആടുമാടുകളെ ഇറച്ചിയായി വില്‍പന നടത്തുന്നുവെന്നും മൃഗങ്ങളെ തലക്കടിച്ചുകൊലപ്പെടുത്തിയാണ് ഇറച്ചിയാക്കുന്നതെന്നും കണ്ടെത്തല്‍. നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയുടേതാണ് കണ്ടെത്തല്‍. ഇതിനെതുടര്‍ന്ന് നഗരത്തില്‍ നിയമാനുസൃതമായി അറവുശാല സ്ഥാപിക്കണം, അല്ലാത്തപക്ഷം ഇറച്ചിമാര്‍ക്കറ്റ് പൂട്ടിയിടുകയോവേണമെന്നുകാട്ടി ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ സെക്രട്ടറിക്കും ചെയര്‍പഴ്‌സനിനും ഹെല്‍ത്ത് സൂപ്രണ്ടിനും കത്തുനല്‍കി.
നഗരത്തില്‍ വില്‍പന നടത്തുന്ന മാംസങ്ങളുടെ ഉറവിടം സംമ്പന്ധിച്ച് ചാവക്കാട് അറവുശാലയില്‍നിന്നും നിയമാനുസൃതം അറത്തെടുത്ത് കൊണ്ടുവരുന്നതാണെന്നായിരുന്നു ഇതുവരേ ആരോഗ്യവിഭാഗത്തിന്റെ വിശദീകരണം. എന്നാല്‍ ഇതങ്ങിനെയല്ലെന്നും മാര്‍ക്കറ്റിലും പരിസരത്തുമായി അനധികൃതമായി മൃഗങ്ങളെ കൊന്നൊടുത്താണ് ഇറച്ചിയാക്കി വില്‍പന നടത്തിയിരുന്നതെന്ന് ആക്ഷേപമുണ്ടായിരുന്നു. ഇതുസംമ്പന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നെങ്കിലും പ്രതിപക്ഷബഹളത്തെതുടര്‍ന്ന് ഗൗരവമായില്ല. മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന ഒരാള്‍ക്കുപോലും നഗരസഭാ ലൈസന്‍സില്ല. മരത്തംകോട് സ്വദേശി നല്‍കിയ വിവരാവകാശ അപേക്ഷയിന്‍മേല്‍ ലഭിച്ച മറുപടിയിലാണ് മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്ന ആര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നും ലൈസന്‍സ് നല്‍കുന്ന പതിവില്ലെന്നും പറയുന്നത്.
ഉദ്യോഗസ്ഥര്‍ നല്‍കിയ മറുപടി ജനങ്ങളോടുള്ള വെല്ലുവിളിയായാണ് കണക്കിലാക്കുന്നത്. മറുപടിയില്‍ മാര്‍ക്കറ്റില്‍ കച്ചവടം ചെയ്യുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കിയ ശേഷമാണ് ലൈസന്‍സ് ഇല്ലെന്ന് പറയുന്നത്. ഇവിടെ വില്‍പന നടത്തുന്ന മത്സ്യവും മാംസവും ഗുണനിലവാരമില്ലാത്തതാണെന്നും, രോഗഭാതിതരും പ്രായമായതുമായ മൃഗങ്ങളെ കൊന്നൊടുത്ത് പൊതുജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍സൃഷ്ടിക്കുംവിധമുള്ള കച്ചവടമാണ് നടക്കുന്നതെന്നും കാണിച്ച് സ്‌പെ്ഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയാവശ്യപ്പെട്ട് കലക്ടര്‍ നഗരസഭക്ക് ഈമാസം ഒന്നിന് കത്ത്‌നല്‍കിയിരുന്നു. ആരോഗ്യ സ്ഥിരംസമതി ഇത് ചര്‍ച്ചചെയ്ത് കൗണ്‍സിലിലേക്ക് ശുപാര്‍ശ ചെയ്‌തെങ്കിലും പിന്നീട് പൂഴ്ത്തിവെക്കപ്പെട്ടതായും സ്ഥിരംസമതി അധ്യക്ഷ സുമാ ഗംഗാധരന്‍ പറയുന്നു. മാര്‍ക്കറ്റില്‍ കൊന്നൊടുക്കുന്ന മൃഗങ്ങളുടെ മാംസമാണ് ഹലാല്‍ ചെയ്തതെന്ന പേരില്‍ നഗരത്തിലെ ചിലഹോട്ടലുകളില്‍ വില്‍പന നടത്തുന്നത്. ഇത്തരം മാംസം ഹോട്ടലുകളിലേക്ക് ചെറിയവിലക്ക് ലഭ്യമാകുമെന്നതിനാല്‍ കുറഞ്ഞവിലക്ക് ഇറച്ചിവിഭവങ്ങള്‍ നല്‍കുന്ന ഹോട്ടലുകളും നഗരത്തില്‍ ഈയിടെ സജീവമായിട്ടുണ്ട്.
ചത്തകോഴിയുടേയും മാടിന്റേയും മാംസമാണ് ചെറിയവിലക്ക് ഭക്ഷണം നല്‍കുന്ന ഇത്തരം ഹോട്ടലുകളില്‍ വിളംബുന്നതെന്ന് മുന്‍പ് ആക്ഷേപമുയര്‍ന്നിരുന്നു. എന്നാല്‍ ജീവനക്കാരില്ലെന്ന കാരണത്താല്‍ ഇതുസംമ്പന്ധിച്ച പരിശോധനകള്‍ക്ക് നഗരസഭ തയാറായില്ല. ഇതിനിടെയാണ് മാര്‍ക്കറ്റ് പൂട്ടിയിടുകയോ അറവ്ശാല സ്ഥാപിക്കുകയോ വേണമെന്ന് കാണിച്ച് കലക്ടറുടെ കത്ത് ലഭിക്കുന്നത്.
11 വര്‍ഷം മുന്‍പ് അറവ്ശാല നിര്‍മിക്കാന്‍ ഐ.ആര്‍.ടി.സി എന്ന സ്വകാര്യസ്ഥാപനത്തിന് നഗരസഭ 15 ലക്ഷം രൂപ നല്‍കിയിരുന്നു. ഇവര്‍ ഇതുവരേയും അറവ്ശാലയുടെ പ്രവര്‍ത്തി ആരംഭിച്ചിട്ടില്ല. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മേല്‍നോട്ടത്തിലുള്ള സ്ഥാപനമാണിതെന്നതിനാല്‍ ഇവര്‍ക്കെതിരേ നടപടിയെടുക്കാനോ മറ്റോ നഗരസഭാ ഭരണസമതിക്ക് കഴിയുന്നുമില്ല.മാര്‍ക്കറ്റില്‍ വലിയ ടാങ്കുകള്‍സ്ഥാപിച്ച് മത്സ്യങ്ങള്‍ ഐസിട്ടു സൂക്ഷിച്ചാണ് വില്‍പന നടത്തുന്നതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ മറ്റൊരുകണ്ടെത്തല്‍. അതുകൊണ്ട്തന്നെ അറവ്ശാല ആരംഭിക്കക്കുയും മത്സ്യ കച്ചവടക്കാര്‍ നിയമാനുസൃതം ലൈസന്‍സ് നേടുന്നതുവരേയും പൊതുജനങ്ങളുടെ ആരോഗ്യത്തിന് കടുത്ത ഭീഷിണിവിതക്കുന്ന പാറയില്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടണമെന്നുമാവശ്യപെട്ടാണ് ആരോഗ്യ സ്ഥിരംസമതി അധ്യക്ഷ കത്തുനല്‍കിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  20 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  20 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  20 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  20 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  20 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  20 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  20 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  20 days ago
No Image

‌മത്സ്യബന്ധന ബോട്ടിൽ നിന്ന് 5,000 കിലോയോളം മയക്കുമരുന്ന് പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്

latest
  •  20 days ago
No Image

പിഎംഎ സലാമിനെ നിയന്ത്രിക്കണമെന്ന് ജിസിസി ദാരിമീസ് 

Kerala
  •  20 days ago