ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക് ഇനി സുഖമായുറങ്ങാം
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഇനി തലയണയില്‍ തലവച്ച് വിശ്രമിക്കുകയും ഉറങ്ങുകയും ചെയ്യാം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ക്കു കട്ടിലില്‍ കിടക്കയും ബെഡ്ഷീറ്റുകളും ഉണ്ടെങ്കിലും ആവശ്യത്തിന് തലയണകള്‍ ഇല്ലായിരുന്നു. ഉള്ളതുതന്നെ പഴകിയതുമായിരുന്നു.
ഇതറിഞ്ഞാണ് കാസര്‍കോട് ഫുഡ് ഡ്രൈന്സ് അസോസിയേഷന് ഇന്നലെ ജനറല്‍ ആശുപത്രിയിലേക്ക് തലയണകള്‍ വിതരണം ചെയ്തത്.
ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തലയണകള്‍ ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.വെങ്കിടഗിരിക്ക് കൈമാറി. ചടങ്ങില്‍ ഫ്ഡ് ഗ്രൈന്‍ഡ് അസോസിയേഷന് പ്രസിഡന്റ് കെ. മുഹമ്മദ് വെല്‍ക്കം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.എച്ച് അബ്ദുള്‍ റഹിമാന്‍, എല്‍.എം സുബൈര്‍. പി.കെ രാജന്, ബേക്കറി അസോസിയേഷന് പ്രസിഡന്റ് ടി.പി അബ്ദുള്‍ ഖാദര്‍, ഉസ്മാന് കടവത്ത്, അബ്ദുല്ല ബദര്‍, മജീദ് സിഗ്മ, ദിപക് ഷേണായി, എസ്.എസ് ഷൗക്കത്ത് അലി, ഇബ്രാഹിം ഇ. എ, എ. അബ്ദുള്‍ റഹിമാന്‍, ഇ.എം അബ്ദുള്‍ ഖാദര്‍, എ.കെ അബ്ദുള്ള, അബ്ദുള്‍ ജലീല്‍ ബ്രദേഴ്സ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."