HOME
DETAILS
MAL
ഗോലാന്‍കുന്നിലെ ഇസ്റാഈല്‍ വിപുലീകരണം: ഒ.ഐ.സി അടിയന്തിര യോഗം നാളെ
backup
April 25 2016 | 12:04 PM
റിയാദ് :ഗോലാന്‍ കുന്നിലെ ഇസ്റാഈല്‍ അധിനിവേശത്തിലും വിപുലീകരണത്തിലും ആശങ്കയര്പ്പിച്ചു ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോര്‍പറേഷന്റെ (ഒ.ഐ.സി) അടിയന്തിര യോഗം നാളെ സഊദിയില്‍ ചേരും.ഒ.ഐ.സി അംഗ രാജ്യങ്ങളിലെ എക്സിക്യുട്ടിവ് അംഗങ്ങള്‍ പങ്കെടുക്കുന്ന യോഗം കുവൈത്തിന്റെ ആവശ്യപ്രകാരമാണ് ചേരുന്നത് .യോഗത്തില്‍ ഇസ്റാഈല്‍ നടപടിക്കെതിരെ ശക്തമായ തീരുമാനം ഉണ്ടായേക്കും.
സിറിയയിലെ അതിര്‍ത്തി പ്രദേശമായ ഗോലാന്‍ കുന്നുകള്‍ പൂര്‍ണ്ണമായും ഇസ്റാഈല്‍ ആധിപത്യത്തില്‍ വരുത്തുമെന്ന ഇസ്റാഈല്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയും അത് കൈവശപ്പെടുത്താന്‍ വ്യാപൃതരാകുന്ന നടപടിക്കെതിരെയും യോഗം നടപടി ആവശ്യപ്പെട്ടു പ്രമേയം പാസാക്കും. പ്രകോപനപരമായ ഇസ്റാഈല്‍ നടപടിയെന്നാണ് ഒ.ഐ.സി ഇതിനെ കരുതുന്നത്. അന്താരാഷ്ട്ര തലത്തിലെ ഗൗരവമേറിയ നിയമ ലംഘനമാണെന്നും കണക്കാക്കുന്നുണ്ട്.നേരത്തെ ഇസ്താംബൂള്‍ ഉച്ചകോടിയില്‍ അതി ശക്തമായി ഇതിനെ ഓ.ഐ.സി എതിര്‍ത്തിരുന്നു. ഇസ്റാഈല്‍ ഗോലാന്‍ കുന്നില്‍ നിന്നും പിന്മാറണമെന്ന ആവശ്യം 1967 ലെ സെക്യൂരിറ്റി കൗണ്‍സിലില്‍ പാസാക്കിയതാണ്. മാത്രമല്ല,അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ, റഷ്യന്‍ പ്രസിടന്റ് വ്ളാദ്മിന്‍ പുട്ടിന് എന്നിവരുമായി ഗോലാന്‍ കുന്നിലെ പിന്മാറ്റം ഇസ്റാഈല്‍ അംഗീകരിച്ചതുമാണെന്ന് ഓ.ഐ.സി ഓര്‍മ്മപെടുത്തി .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."