വിവാഹമോചനത്തില്‍ കോടതിക്കു പുറത്ത് തര്‍ക്കപരിഹാര സംവിധാനം വേണം
കണ്ണൂര്‍: വിവാഹമോചന കേസുകള്‍ കോടതിയിലെത്തുന്നതിനു മുമ്പ് രമ്യമായ പരിഹാര സാധ്യത ആരായാന്‍ പ്രാദേശിക തര്‍ക്കപരിഹാര സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാവണമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ.നൂര്‍ബീന റഷീദ്. നിയമനടപടിക്ക് മുമ്പ് ഇത്തരം തര്‍ക്കപരിഹാര ശ്രമങ്ങള്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ നിലയില്‍ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സഹായിക്കും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. സിറ്റിങില്‍ ആകെ 67 പരാതികളാണ് പരിഗണിച്ചത്. ഗാര്‍ഹിക പീഡന പരാതികളാണ് കൂടുതല്‍. സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങളില്‍ പോലും ഗാര്‍ഹിക പീഡനം നടക്കുന്നുവെന്ന പരാതി ഉയരുന്നു. ഇത്തരം ഒരു പരാതി സിറ്റിങില്‍ പരിഗണനയ്ക്കു വന്നു. 38 പരാതികള്‍ തീര്‍പ്പാക്കി. 14 പരാതിയില്‍ പൊലിസ് റിപ്പോര്‍ട്ട് തേടി. മൂന്ന് കേസ് ഫുള്‍ കമ്മിഷനും 12 പരാതി അടുത്ത അദാലത്തിലും പരിഗണിക്കും. ഒ.കെ പത്മപ്രിയ, അഡ്വ. അനില്‍റാണി, വനിതാ സ്റ്റേഷന്‍ എസ്.ഐ പി.എസ് ലീലാമ്മ എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."