ഭാഷാധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം: എ.പി ഉണ്ണികൃഷ്ണന്
മലപ്പുറം: ഭാഷാധ്യാപകരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഉണ്ണികൃഷ്ണന് ആവശ്യപ്പെട്ടു. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് സംസ്ഥാന വ്യാപകമായി എ.ഇ.ഒ ഓഫീസുകള്‍ക്ക് മുന്നില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി മലപ്പുറം കലക്ട്രേറ്റിനു മുന്നില്‍ സബ്ജില്ലാ കമ്മിറ്റി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് കെ. ആലിക്കുട്ടി അധ്യക്ഷനായി.
റവന്യൂ ജില്ലാ പ്രസിഡന്റ് നൗഷാദ് മണ്ണിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ സംഘടനാ പ്രതിനിധികളായ പി.എ സലാം, എം.കെ മുഹ്സിന്, ലത്തീഫ് ഫൈസി, പി. ഹംസ സുല്ലമി, വി.ടി അബ്ദുല്‍ സമദ് മാസ്റ്റര്‍, ഹാരിഫ്, ടി.എ. കബീര്‍ മാസ്റ്റര്‍, എം. വീരാന്‍ മാസ്റ്റര്‍, എസ്.എ റസാഖ്, ടി. അബ്ദുറബ്ബ്, സി.എം മിസ്ഹബ്, എം.പി ഫസല്‍, എ.പി അബ്ദുല്‍ അലി സംസാരിച്ചു.
തുടര്‍ന്ന് ഉപജില്ല ഭാരവാഹികള്‍ എ.ഇ.ഒ പി. ജയപ്രകാശ് മുമ്പാകെ നിവേദനം സമര്‍പ്പിച്ചു. ധര്‍ണക്ക് മുന്നോടിയായി നടന്ന പ്രകടനത്തിന് സി.എച്ച് ഷംസുദ്ദീന്, ഷഹല്‍ ഷാഹുല്‍ കെ.പി, എം.അബ്ദുല്‍ബാരി, പി. അബ്ദുല്‍ അസീസ്, പി. അബ്ദുല്‍ ജലീല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."