HOME
DETAILS
MAL
യമനില്‍ മകളുടെ വിവാഹത്തില്‍ വീട്ടുടമസ്ഥന് ബോബെറിഞ്ഞു: 12 മരണം
backup
September 28 2016 | 19:09 PM
സന്‍ആ: യമനില്‍ മകളുടെ വിവാഹാഘോഷ ചടങ്ങില്‍ വീട്ടുടമസ്ഥന് നടത്തിയ ബോബെറില്‍ പന്ത്രണ്ട് മരണം. ചടങ്ങിനെത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്നവരാണ് കൊല്ലപ്പെട്ടവരിലധികവും. ചടങ്ങുകള്‍ക്കിടയിലേക്ക് രണ്ടു കൈ ബോംബുകളാണ് ഇയാള്‍ വലിച്ചെറിഞ്ഞത്. യമനിലെ പടിഞ്ഞാറന്‍ മേഖലയിലെ ഇബ്ബ് പ്രവിശ്യയിലെ യരീം നഗരത്തിലാണ് സംഭവം. എട്ടു സ്ത്രീകളും നാല് കുട്ടികളുമാണ് കൊല്ലപ്പെട്ടത്. പതിനെട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യമന്‍ സൈന്യത്തില്‍ നിന്നും വിരമിച്ച ഇയാള്‍ മാനസിക രോഗിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."