HOME
DETAILS
MAL
തിരിച്ചടിക്കാത്തത് ദൗര്‍ബല്യമായി കാണരുതെന്ന് നവാസ് ശരീഫ്
backup
September 29 2016 | 07:09 AM
ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ നടത്തിയ ആക്രമത്തില്‍ അപലപിച്ച് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. പാകിസ്താന് സമാധാനമാണ് ആഗ്രഹിക്കുന്നത്. ഈ നിലപാടിനെ് ദൗര്‍ബല്യമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം ആറ് മണിക്കൂർ നീണ്ടു. പാക് അധീനകശ്മീരിലെ ഭീംബര്‍, ഹോട്ട്സ്പ്രിംഗ്, കേല്‍, ലിപ സെക്ടറുകളിലാണ് ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയതെന്നും ഇന്ത്യന്‍ ആക്രമത്തില്‍ രണ്ട് പാക് സൈനികർ കൊല്ലപ്പെട്ടതായും നവാസ് ശരീഫ് അറിയിച്ചു.
നിയന്ത്രണരേഖയില്‍ തമ്പടിച്ചിരുന്ന ഭീകരരെ കരസേന ആക്രമിച്ചതായി മിലിറ്ററി ഓപ്പറേഷന്‍സ് ഡി.ജി രണ്‍ബീര്‍ സിങ് അറിയിച്ചതിന് പിന്നാലെയാണ് നവാസ് ശരീഫിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."