HOME
DETAILS
MAL
അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ നേരിയ വാതക ചോര്‍ച്ച
backup
September 29 2016 | 08:09 AM
കൊച്ചി: അമ്പലമുകള്‍ ബിപിസിഎല്‍ പ്ലാന്റില്‍ നേരിയ വാതക ചോര്‍ച്ച. സമീപത്തെ സ്കൂളുകളിലെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാതകം ചോര്‍ന്നതിനു ശേഷം കുട്ടികള്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസം മുട്ടലും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട കുട്ടികളില്‍ ചിലര്‍ കുഴഞ്ഞുവീണു.
രാവിലെ ഒന്‍പതു മണിയോടെയാണ് സംഭവം.
സംഭവം നടന്ന ഉടന്‍ നാട്ടുകാരും പൊലിസുകാരും ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
32 വിദ്യാര്‍ഥികളെ ആശുപത്രിയിലാക്കി. ആറുപേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കുട്ടികളെല്ലാം അപകടനില തരണംചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെകുറിച്ച് അന്വേഷിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."