HOME
DETAILS
MAL
ഇന്ത്യ നടത്തിയത് സര്‍ജിക്കല്‍ സ്‌ട്രൈക്ക്, എന്താണത്?
backup
September 29 2016 | 12:09 PM
ലോകം ഇന്ത്യ- പാക് അതിര്‍ത്തിയില്‍ കാതുകൂര്‍പ്പിച്ചിരിക്കുകയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാമെന്നു നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഇന്ത്യ പാകിസ്താനെതിരെ നടത്തിയ ആക്രമണ ശൈലി സര്‍ജിക്കല്‍ സ്‌ട്രൈക്ക് ആണ്. എന്താണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന് ഉന്നത സൈനിക വൃത്തങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ...
- പ്രത്യേക ടാര്‍ജറ്റ് വച്ചുള്ള സൈനിക ആക്രമണമാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്.
- ആക്രമണം നടത്തുന്നതിന്റെ ചുറ്റുപാടും മറ്റൊരു കേടുപാടും സംഭവിക്കില്ലെന്നതാണ് ഇതിന്റെ പ്രത്യേകത.
- എതിരാളിക്ക് ഏറ്റവും ശക്തമായ പ്രഹരം നല്‍കുന്ന കണക്കുകള്‍ കൂട്ടിയുള്ള യുദ്ധതന്ത്രമാണിത്- മുന്‍ നാവിക സേനാ മേധാവി ഫാലി ഹോമി മേജര്‍.
- വളരെ ബുദ്ധിമുട്ടേറിയ പശ്ചാത്തലത്തില്‍ കൃത്യമായ ലക്ഷ്യത്തോടെയുള്ള മുന്നേറ്റം. ആക്രമണം നടത്തിക്കഴിഞ്ഞ് സ്വയം ഒരു പരുക്കുമേല്‍ക്കാതെ തിരിച്ചുവരിക- അദ്ദേഹം പറഞ്ഞു.
- ഓരോ ടീം അംഗങ്ങള്‍ക്കും പ്രത്യേകം ചുമതലയുണ്ടാവും. ഓരോ സൈനികനും വരച്ചവരയിലൂടെ മാത്രം നീങ്ങുന്നു- അദ്ദേഹം വിശദീകരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."