പൊതുസമൂഹത്തിലെ സൂര്യതേജസായിരുന്നു സി.എച്ച്: പി. ഉബൈദുള്ള എം.എല്‍.എ
തിരുവനന്തപുരം: സ്വന്തം സമുദായ താല്പര്യങ്ങള്ക്കുവേണ്ടി പോരാടുമ്പോഴും സഹോദരസമുദായാംഗങ്ങളുടെ അവകാശങ്ങളില്‍ ഒരു പോറല്‍പോലും ഏല്‍ക്കരുത് എന്നു നിര്‍ബന്ധബുദ്ധിയുള്ള നേതാവായിരുന്നു മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയെന്ന് പി. ഉബൈദുള്ള എം.എല്‍.എ പറഞ്ഞു.
കേരളാ സഹൃദയവേദി മരണദിനത്തില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരിക്കുമ്പോഴും കടക്കാരനായിരുന്ന കേരളത്തിലെ ഏക മുഖ്യമന്ത്രിയായ സി.എച്ച്. പൊതുപ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മാതൃകയാക്കേണ്ട ഉദാത്തമായ പ്രവര്‍ത്തനങ്ങളുടെ ഉറവിടമായിരുന്നു എന്നു സ്മാരകപ്രഭാഷണം നടത്തിയ ചെറിയാന് ഫിലിപ്പ് പറഞ്ഞു. വേദി പ്രസിഡന്റ് ചാന്നാങ്കര എം.പി കുഞ്ഞ് അധ്യക്ഷനായി. യോഗത്തില്‍ തോന്നയ്ക്കല്‍ ജമാല്‍, ഷഹിര്ജി, എസ്.എ വാഹിദ്, കായ്പാടി നൗഷാദ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."