HOME
DETAILS
MAL
ആധാരം എഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിലപാട് തിരുത്തണം: ജര്‍മിയാസ്
backup
September 29 2016 | 21:09 PM
കൊല്ലം: ആധാരം എഴുത്തുകാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണമെന്ന് കൊല്ലം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജര്‍മ്മിയാസ് ആവശ്യപ്പെട്ടു.
ഓള് കേരളാ ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ 48 മണിക്കൂര്‍ പണിമുടക്കിന്റെയും ധര്‍ണയുടെയും ജില്ലാതല സമാപന സമ്മേളനം കൊല്ലം സബ് രജിസ്ട്രാര്‍ ഓഫിസിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെരുനാട്ട് ശശിധരന്‍പിള്ള അധ്യക്ഷനായി. എന്‍.കെ.പ്രേമചന്ദ്രന് എം.പി., പ്രൊഫ. വസന്തകുമാര്‍ സാംബശിവന്, കോര്പ്പറേഷന് കൗണ്‍സിലര്‍ അനില്‍കുമാര്‍, യൂനിറ്റ് പ്രസിഡന്റ് വി.സുഭാഷ്, സെക്രട്ടറി മോഹനകൃഷ്ണന്, യൂണിറ്റ് ട്രഷറര്‍ സി.ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."