HOME
DETAILS
MAL
‘നീറ്റ്’ പരീക്ഷയോട് യോജിപ്പില്ലെന്ന് വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്
backup
April 29 2016 | 04:04 AM
തിരുവനന്തപുരം: മെഡിക്കല്‍, ഡെന്റല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ (നീറ്റ്) നടത്തുന്നതിനോടു യോജിപ്പില്ലെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. രണ്ടു ഘട്ടങ്ങളിലായി നടത്തണമെന്നു സുപ്രിം കോടതി വിധി വന്നിരിക്കുകയാണ്. ഇനി തീരുമാനം പറയേണ്ടത് മെഡിക്കല്‍ വിദ്യാഭ്യാസ ബോര്‍ഡാണെന്നും പരീക്ഷാ നടത്തിപ്പു മാത്രമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയെന്നും അബ്ദുറബ്ബ് പറഞ്ഞു.
എം.ബി.ബി.എസ്, ബി.ഡി.എസ് പ്രവേശനത്തിനായി രാജ്യത്ത് എല്ലായിടത്തും രണ്ടു ഘട്ടങ്ങളിലായി പരീക്ഷ നടത്തണമെന്നാണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഇതോടെ സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷ അസാധുവായി. ഈ ഉത്തരവു വന്നതോടെ കഷ്ടപ്പെട്ടു പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ അങ്കലാപ്പിലായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."