മുന്‍ മേയര്‍ സി. മുഹ്‌സിന് നഗരത്തിന്റെ അന്ത്യാഞ്ജലി
കോഴിക്കോട്: കോര്‍പ്പറേഷന്‍ മുന്‍മേയറും ജനതാദള്‍ എസ് ദേശീയ നിര്‍വാഹക സമിതി അംഗവുമായ സി. മുഹ്‌സിന് നഗരത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ജയില്‍ റോഡിലെ മസ്ജിദ് മുജാഹിദീനിലെ മയ്യിത്ത് നിസ്‌കാരത്തിനു ശേഷം കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി.
ബുധനാഴ്ച വൈകിട്ട് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത്, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, മുന്‍മന്ത്രി നീല ലോഹിതദാസ് നാടാര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പൗരാവലിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച അനുശോചന യോഗത്തില്‍ ഇ.പി ദാമോദരന്‍ മാസ്റ്റര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷനായി. നീലലോഹിതദാസ് നാടാര്‍, അബ്ദുസ്സമദ് സമദാനി, കെ.സി അബു, ഉമ്മര്‍ പാണ്ടികശാല, മനയത്ത് ചന്ദ്രന്‍, മുന്‍ മേയര്‍മാരായ എ.കെ പ്രേമജം, ടി.പി ദാസന്‍, യു.ടി രാജന്‍, സി.ജെ റോബിന്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ എ.ടി അബ്ദുല്ലക്കോയ, മുക്കം മുഹമ്മദ്, എ.പി അബ്ദുല്‍ വഹാബ്, നമ്പിടി നാരായണന്‍, സി.പി ദിവാകരന്‍, അഡ്വ. കൊല്ലംകൊട് രവീന്ദ്രന്‍ നായര്‍, എം.വി ബാബുരാജ്, വി. കുഞ്ഞാലി, പി. വാസു, പി.ടി ആസാദ്, പി.കെ കബീര്‍ , കെ. ലോഹ്യ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."