HOME
DETAILS
MAL
കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയതയെന്നു ക്രൈംബ്രാഞ്ച്
backup
April 29 2016 | 04:04 AM
ആലപ്പുഴ: കഞ്ഞിക്കുഴിയിലെ പ കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സി.പി.എം വിഭാഗീയതയെന്നു ക്രൈംബ്രാഞ്ച്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്.
അഞ്ചു പേരെ പ്രതികളാക്കിയാണ് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. വി.എസിന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗം ലതീഷ് പി ചന്ദ്രന്, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി സാബു, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ദീപു, രാജേഷാ രാജന്, പ്രമോദ് എന്നിവരാണ് പ്രതികള്‍.
2013 നവംബര്‍ ഒന്നിന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം നടന്നത്. സ്മാരകത്തിന് തീവയ്ക്കുകയും പ്രതിമയുടെ തലഭാഗം തകര്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."