HOME
DETAILS
MAL
ജ്വല്ലറിയില്‍ മുക്കുപണ്ടം നല്കി പണം തട്ടിയയാള്‍ പിടിയില്‍
backup
September 29 2016 | 23:09 PM
മലപ്പുറം: തിരൂരിലെ ജ്വല്ലറിയില്‍ മുക്കുപണ്ടം പണയം നല്കി പണം തട്ടിയയാള്‍. മലപ്പുറം പൊലിസ് പിടിയില്‍. തിരൂര്‍ താഴെപ്പാലത്തെ ജ്വല്ലറിയില്‍ ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. ജ്വല്ലറിയിലെത്തി സ്വര്‍ണാഭരണം വില്‍ക്കാനുണ്ടെന്ന് അറിയിച്ചയാള്‍ മുക്കു വള നല്കി പണവുമായി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഏതാനും മണിക്കൂറിനു ശേഷം ഇതേ ജ്വല്ലറിയുടെ മലപ്പുറം ശാഖയില്‍ തട്ടിപ്പിനു ശ്രമിക്കുമ്പോഴാണ് ഇയാളെ പിടികൂടയത്.
മലപ്പുറത്തെ ജ്വല്ലറിയില്‍ നിന്നും ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് തിരൂരില്‍ ജീവനക്കാര്‍ തട്ടിപ്പ് അറിയുന്നത്. പ്രതിയെ മലപ്പുറം പൊലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."