ചോക്കാട് പഞ്ചായത്തില്‍ ഭരണം ഉലയുന്നു; യു.ഡി.എഫ് തിരിച്ചുവന്നേക്കും
കാളികാവ്: ചോക്കാട് പഞ്ചായത്തില്‍ മുസ്‌ലിംലീഗ് പിന്തുണയോടെയുള്ള സി.പി.എം ഭരണം ഉലയുന്നു. യു.ഡി.എഫ് ഭരണസമിതിക്ക് സാധ്യത. പഞ്ചായത്തില്‍ അങ്കണവാടി ജീവനക്കാരെ നിയമിക്കുന്നതിനുള്ള സമിതി രൂപീകരണത്തില്‍ സി.പി.എമ്മിന് പ്രാതിനിധ്യം ലഭിച്ചില്ല. ഇതു ഭരണം കൈയിലുള്ള സി.പി.എമ്മിനു കനത്ത തിരിച്ചടിയായി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമില്ലാത്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പിലൂടെയാണ് സമിതി അംഗങ്ങളെ തെരഞ്ഞെടുത്തത്. അഞ്ചംഗ സമിതിയില്‍ കോണ്‍ഗ്രസിന് മൂന്നും മുസ്‌ലിം ലീഗിന് രണ്ടും അംഗങ്ങളെ ലഭിച്ചു.
സി.പിഎമ്മില്‍ നിന്ന് നിര്‍ദേശിച്ച രണ്ടുപേരും പരാജയപ്പെട്ടു. പഞ്ചായത്തില്‍ ഭവന നിര്‍മാണ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ടവയിലും സി.പി.എമ്മിന് തിരിച്ചടിയുണ്ടായിട്ടുണ്ട്. അങ്കണവാടി ജീവനക്കാരെ നിയമിക്കാനുള്ള സമിതി രൂപീകരണം ബുധനാഴ്ച ചേര്‍ന്ന ഭരണ സമിതിയിലാണ് ചര്‍ച്ചക്കെടുത്തത്. ത്രികോണ മത്സരം നടന്ന ചോക്കാട്ട് 18 അംഗ ഭരണസമിതിയില്‍ സി.പി.എമ്മിന് ആറും മുസ്‌ലിം ലീഗിന് നാലും കോണ്‍ഗ്രസിന് എട്ടും അംഗങ്ങളാണുള്ളത്. മുസ്‌ലിം ലീഗിന്റെ പിന്തുണയോടെയാണ് സി.പി.എം അധികാരത്തിലെത്തിയത്. മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലുള്ള ശത്രുതയില്‍ അയവു വന്നു തുടങ്ങിയതോടെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതില്‍ സി.പി.എമ്മിന് തിരിച്ചടി നേരിട്ടു.
അങ്കണവാടി ജീവനക്കാരെ നിയമിക്കുന്ന സമിതിയുടെ കാര്യം സി.പി.എമ്മുമായി മുസ്‌ലിം ലീഗ് ചര്‍ച്ച നടത്തിയിരുന്നു. നീക്കുപോക്കിന് തയാറാകാത്തത്തിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിലെത്തിച്ചത്. അഞ്ചംഗ സമിതിയില്‍ രണ്ട് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമാണുള്ളത്. സി.പി.എമ്മുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു പുരുഷ അംഗം അല്ലെങ്കില്‍ രണ്ട് അംഗങ്ങള്‍ എന്നതായിരുന്നു മുസ്‌ലിംലീഗ് നിര്‍ദേശം.
തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗില്‍ നിന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ ഹമീദ്, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം റഫീഖ മറ്റത്തൂര്‍ എന്നിവരും കോണ്‍ഗ്രസില്‍ നിന്ന് ചോലയില്‍ കബീര്‍, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം മോളി പൗലോസ്, മുന്‍ സി.ഡി.എസ് പ്രസിഡന്റ് സരിത എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എമ്മില്‍ നിന്ന് ലോക്കല്‍ സെക്രട്ടറി സുരേഷ് കുമാര്‍, സി.ഡി.എസ് വൈസ് പ്രസിഡന്റ് സല്‍മത്ത് എന്നിവരാണ് മത്സരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."