HOME
DETAILS
MAL
വ്യോമാക്രമണം: അലെപ്പോ മഹാദുരന്തത്തിലെന്ന് യു.എന്‍
backup
April 29 2016 | 06:04 AM
അലെപ്പോ: 54 പേരുടെ മരണത്തിനിടയാക്കിയ സിറിയയിലെ വ്യോമാക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ രംഗത്ത്. അലെപ്പോ നഗരം മഹാദുരന്തത്തിലാണെന്നു യു.എന്‍ പ്രതിനിധി ജാന്‍ എഗെലാന്റ് പറഞ്ഞു. സിറിയയിലുണ്ടാകുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ സമാധാന ചര്‍ച്ചകള്‍ പ്രഹസനമാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആക്രമണത്തില്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. അംഗഭംഗം വന്നവരുടെ എണ്ണവും കുറവല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോകുമെന്ന സ്ഥിതിയാണിപ്പോള്‍. പതിനായിരക്കണക്കിനു ജനങ്ങള്‍ ഇതോടെ ദുരിതത്തിലാവുമെന്ന് എഗെലാന്‍ഡ് പറഞ്ഞു.
അലെപ്പോയില്‍ വിമതരുടെ അധീനതയിലുള്ള മേഖലയിലെ അല്‍-ഖുദ്‌സ് ആശുപത്രിയ്ക്കു നേരെയാണ് കഴിഞ്ഞ ദിവസം സൈന്യം വ്യോമാക്രമണം നടത്തിയത്. നിരവധി ഡോക്ടര്‍മാരും രോഗികളും ഉള്‍പ്പെടെ 54 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. ആലപ്പോയില്‍ നടന്ന മറ്റൊരു വ്യോമാക്രണത്തില്‍ 20 പേര്‍കൂടി കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."