കീഴുപറമ്പ് പഞ്ചായത്ത് ഭരണം അവതാളത്തില്‍
അരീക്കോട്: കീഴുപറമ്പ് ഗ്രാമ പഞ്ചായത്തില്‍ സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥരുടെ കൊഴിഞ്ഞ് പോക്ക് തുടരുന്നു. രണ്ട് മാസത്തിനിടയില്‍ 3 ഉദ്യോഗസ്ഥരാണ് പഞ്ചായത്തില്‍ നിന്ന് പടിയിറങ്ങിയത്. എന്നാല്‍ പകരക്കാരായി ഒരാള്‍ പോലും പഞ്ചായത്ത് ഓഫിസില്‍ എത്തിയിട്ടുമില്ല. കഴിഞ്ഞ ജുലായ് മാസത്തില്‍ 19നാണ് പഞ്ചായത്തില്‍ നിന്ന് സെക്രട്ടറി സ്ഥലം മാറി പോയത്. പിന്നെ ഹെഡ്ക്ലര്‍ക്കിനായി സെക്രട്ടറിയുടെ ചുമതല. എന്നാല്‍ രണ്ട് മാസം തികയും മുമ്പെ ഹെഡ്ക്ലാര്‍ക്കിനെ തേടിയും സ്ഥലം മാറ്റ ഓര്‍ഡറെത്തിയതോടെ അസിസ്റ്റന്റ് സെക്രട്ടറിക്ക് സെക്രട്ടറിയുടെ ചുമതല നല്‍കി. ഇതോടേ സെക്രട്ടറിയുടെയും ഹെഡ്ക്ലര്‍ക്കിന്റെയും അസിസ്റ്റന്റ് സെക്രട്ടറിയുടെയും ജോലികള്‍ ഒരാള്‍ തന്നെ ചെയ്ത് തീര്‍ക്കേണ്ട അവസ്ഥയുണ്ടായി.
എന്നാല്‍ ഇപ്പോള്‍ അസിസ്റ്റന്റ് സെക്രട്ടറിക്കും പഞ്ചായത്തില്‍ നിന്ന് മാറിപോകാനുള്ള അറിയിപ്പ് കിട്ടിയിരിക്കുകയാണ്. അസിസ്റ്റന്റ് സെക്രട്ടറി കൂടെ ഇന്ന് സ്ഥലം മാറി പോകുന്നതോടെ കിഴുപറമ്പ് പഞ്ചായത്തില്‍ ഉദ്യോഗസ്ഥര്‍ ഇല്ലാതാവും.
ഭരണത്തെ തകര്‍ക്കാന്‍ ശ്രമമെന്ന് പ്രസിഡന്റ്
സംസ്ഥാന ഭരണം ഉപയോഗിച്ച് സി പി എമ്മിന്റെ പ്രാദേശിക നേതാക്കള്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കളിക്കുകയാണെന്ന് കീഴുപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി കെ കമ്മദ് കുട്ടി ഹാജി പറഞ്ഞു.
പഞ്ചായത്തില്‍ ഭരണം സ്തംഭിപ്പിച്ച് ജന വികാരം ഭരണസമിതിക്ക് എതിരാക്കാന്‍ വേണ്ടിയാണ് മൂന്ന് മാസത്തിനുള്ളില്‍ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരിക്കുന്നത്. പുതിയ പ്രൊജക്റ്റിനു അംഗീകാരം കിട്ടിയ സമയത്ത് ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നാല്‍ പദ്ധതി നിര്‍വഹണത്തെ ഇത് സാരമായി ബാധിക്കും. അരീക്കോട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിക്ക് കിഴുപറമ്പ് പഞ്ചായത്തിന്റെ കൂടി ചുമതല നല്‍കാനാണ് നീക്കം നടക്കുന്നത്. ഇത് രണ്ട് പഞ്ചായത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കാനെ ഉപകരിക്കൂ എന്നും സി പി എം നേതൃത്വം പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാനാണുള്ള തന്ത്രപരമായ നീക്കത്തില്‍ നിന്ന് പിന്‍ മാറണമെന്നും അദ്ധേഹം പറഞ്ഞു. പ്രശ്‌ന പരിഹാരം സാധ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനും പഞ്ചായത്ത് ഡയറക്ടര്‍ക്കും ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."