പാമ്പാട് ഫ്‌ളാറ്റിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകുന്നു
മലപ്പുറം: ഒരു വര്‍ഷത്തോളമായി നഗരസഭാ ഭരണസമിതിക്ക് തലവേദനയായി നിലനില്‍ക്കുന്ന പാമ്പാട് ഫ്‌ളാറ്റിലെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുന്നു. ഇവിടത്തെ കക്കൂസ് ടാങ്കുകള്‍ പൊട്ടി റോഡിലേക്ക് ഒഴുകുന്നത് മൂലം ഫ്‌ളാറ്റ് നിവാസികള്‍ക്കും നാട്ടുകാര്‍ക്കും മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരമായി സമീപത്തെ മൂന്ന് സെന്റ് സ്ഥലം വാങ്ങി വലിയ ടാങ്ക് നിര്‍മിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. സ്ഥലം മാര്‍ക്കറ്റ് വിലക്ക് നല്‍കാന്‍ സ്വകാര്യ വ്യക്തിയുടെ സമ്മത പത്രം ലഭിച്ചിട്ടുണ്ട്.
കെട്ടിടത്തിലെ പല നിലകളിലെയും ശൗചാലയങ്ങള്‍ മാസങ്ങളായി നിറഞ്ഞു കിടക്കുകയായിരുന്നു. പത്തും 12ഉം ഫ്‌ളാറ്റുകള്‍ക്ക് ഒരു ടാങ്ക് എന്ന നിലയിലാണ് പണിതിട്ടുള്ളത്. ഓരോ ലൈനിലും രണ്ടു വീതം ടാങ്കുകളുമുണ്ട്. കക്കൂസ് മാലിന്യത്തിന് പുറമെ, അടുക്കള അവശിഷ്ടങ്ങളും കുളിമുറിയില്‍നിന്നുള്ള വെള്ളവുമടക്കം ഇതിലാണ് ചേരുന്നത്. ഇടക്കിടെ നിറയുന്ന ടാങ്കുകള്‍ വൃത്തിയാക്കാനുള്ള ചെലവ് വന്‍ സാമ്പത്തിക ബാധ്യതയാണ് ഇവുടത്തെ താമസക്കാര്‍ക്ക് വരുത്തിവെക്കുന്നത്. 2015 16 ബജറ്റില്‍ ഫ്‌ളാറ്റിലെ മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് സ്ഥലം കണ്ടത്തൊന്‍ അഞ്ച് ലക്ഷം രൂപ നീക്കിവെച്ചിരുന്നു. ഈ തുക ഉപയോഗിച്ചാവും പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."