സര്‍ക്കാര്‍ ഭൂമിയില്‍ സഭയുടെ കൈയേറ്റം
ഇരിട്ടി: താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിനും മറ്റ് പൊതു ആവശ്യത്തിനും ദാനം കിട്ടിയ ഭൂമി സഭ കൈയ്യേറിയെന്ന പരാതിയില്‍ കഴമ്പുണ്ടെണ്ടന്ന് താലൂക്ക് സര്‍വേയറുടെ റിപ്പോര്‍ട്ട്. പായം പഞ്ചായത്ത് കോളിക്കടവ് സ്വദേശി കൊറുമ്പാലി നാണു ആണ് പരാതിക്കാരന്‍.
എന്നാല്‍ നടപടിയെടുക്കാന്‍ താലൂക്കധികൃതര്‍ മടിക്കുകയാണ്. 1987 ജൂലായ് 16ന് നീരാക്കല്‍ മാത്യു എന്ന വ്യക്തി ഇരിട്ടി തന്തോടിലെ മിഷനറി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഹെല്‍പ്പ് ഓഫ് ക്രിസ്ത്യന്‍സ് എന്ന സഭക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിക്കുന്നതിന് മൂന്ന് ഏക്കര്‍ 10 സെന്റ് സ്ഥലവും കുടിവെള്ള സൗകര്യം ഉണ്ടണ്ടാക്കുന്നതിന് രണ്ടണ്ടര സെന്റ് സ്ഥലവും ദാനമായി നല്‍കിയതായാണ് രേഖയില്‍ പറയുന്നത്. ഈ ഭൂമിയുടെ തൊട്ടു കിഴക്ക് സര്‍ക്കാരിലേക്ക് താലൂക്കോഫിസ് നിര്‍മിക്കുന്നത് ഉള്‍പ്പെടെയുള്ള പൊതു ആവശ്യങ്ങള്‍ക്ക് സറണ്ടണ്ടര്‍ ചെയ്ത സ്ഥലം ഉള്ളതായും രേഖയില്‍ പറയുന്നു. പക്ഷേ എത്ര സെന്റ് ഭൂമിയാണ് താലൂക്ക് ഓഫിസ് നിര്‍മിക്കുന്നതിന് നീക്കിവച്ചതെന്ന് രേഖയില്‍ പറയുന്നില്ല. എന്നാല്‍ 2011ല്‍ കെട്ടിട നിര്‍മാണ ആവശ്യത്തിനായി പായം പഞ്ചായത്തിലേക്ക് മദര്‍ സുപ്പീരിയര്‍ നല്‍കിയ പ്ലാനില്‍ മൂന്ന് ഏക്കര്‍ 65 സെന്റ് കൈവശമുണ്ടെണ്ടന്ന് കാണിച്ചിട്ടുണ്ടെണ്ടന്നും എന്നാല്‍ പായം വില്ലേജ് ഓഫിസര്‍ നല്‍കിയ കൈവശ സര്‍ട്ടിഫിക്കറ്റ് പ്രകാരം മൂന്ന് ഏക്കര്‍ 12.5 സെന്റിന് മാത്രമെ അവകാശമുള്ളൂവെന്നും അധികമുള്ള 52.5 സെന്റ് ഭൂമി പൊതു ആവശ്യത്തിന് നീക്കി വെച്ചിട്ടുള്ളതാണെന്നും ഈ ഭൂമി മഠം കൈയ്യേറിയതാണെന്നുമാണ് നാണു പരാതിയില്‍ പറയുന്നത്.പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 29ന് ഇരിട്ടി താലൂക്ക് സര്‍വേയര്‍ ഇവിടെ അളന്നതിലൂടെ പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു ബോധ്യപ്പെട്ടിരുന്നു.അതേ സമയം പഞ്ചായത്തില്‍ 2011ല്‍ നല്‍കിയ കെട്ടിട പ്ലാനില്‍ തെറ്റായി വിസ്തീര്‍ണം ചേര്‍ത്ത് പോയതാണന്നും എന്‍.എം മാത്യു നല്‍കിയ മൂന്ന് ഏക്കര്‍ 12.5 സെന്റ് സ്ഥലം പ്രത്യേകം അളന്ന് തിരിച്ച് അതിര്‍ത്തികള്‍ സ്ഥാപിച്ചിട്ടില്ലെന്നും ചുറ്റുമതില്‍ നിര്‍മിച്ചത് അതിര്‍ത്തി പ്രകാരമല്ല സ്ഥാപനത്തിന്റെ സംരക്ഷണത്തിന് മാത്രമാണെന്നും മഠത്തിന് എഴുതി നല്‍കിയ സ്ഥലത്തിന് പടിഞ്ഞാറ് ഭാഗത്തായി പൊതുആവശ്യത്തിന് സ്ഥലം നല്‍കിയതായി പറയുന്നത് ശരിയാണെന്നും മദര്‍ സുപ്പീരിയര്‍ പറഞ്ഞതായി താലൂക്ക് ഹെഡ് സര്‍വേയര്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമിയുടെ നിജസ്ഥിതി അറിയുന്നതിന് ഇപ്പോഴും ജീവിച്ചിരിപ്പുള്ള എന്‍.എം മാത്യുവിനെ വിളിച്ച് തഹസില്‍ദാര്‍ നേരില്‍ കേള്‍ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് നല്‍കി ഒരു മാസം കഴിഞ്ഞിട്ടും കോട്ടയത്ത് താമസക്കാരനായ എന്‍.എം മാത്യുവിനെ വിളിച്ചു വരുത്താനുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടണ്ടായിട്ടില്ല. ഇരിട്ടി താലൂക്കോഫിസിന് സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാല്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയാണെങ്കില്‍ സ്ഥല പരിമിതി മൂലം ജീവനക്കാര്‍ക്ക് നിന്ന് തിരിയാന്‍ പോലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇരിട്ടി, മട്ടന്നൂര്‍, തളിപ്പറമ്പ് താലൂക്കുകളിലെ 19 വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന താലൂക്ക് ഓഫിസിന്റെ പരിമിതികള്‍ മനസിലാക്കിയിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാരും പ്രതിഷേധത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."