പരിയാരം സ്റ്റേഷന് പരിസരത്തെ വാഹനങ്ങള്‍ ലേലം ചെയ്യുന്നു
പരിയാരം: പരിയാരം പൊലിസ് സ്റ്റേഷന് പരിസരത്ത് കൂട്ടിയിട്ട വാഹനങ്ങള്‍ ലേലം ചെയ്തു വില്ക്കാന് തീരുമാനിച്ചു. സ്റ്റേഷന് വളപ്പില്‍ നിന്ന് പുറത്തേക്ക് നീണ്ട വാഹനനിര ഇപ്പോള്‍ പരിയാരം കടന്നപ്പള്ളി റോഡിലേക്കും നീണ്ടിരിക്കുകയാണ്. റോഡിന് ഇരുവശത്തും അപകടത്തില്‍പെട്ടതും കണ്ടുകെട്ടിയതുമായ വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടക്കുന്നത് പരിയാരം പൊലിസ് സ്റ്റേഷന് പരിധിയിലായതിനാല്‍ അപകടത്തില്‍ പെട്ട വാഹനങ്ങള്‍ തന്നെയാണ് കൂടുതലായും ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. വലിയ ലോറികള്‍ അപകടത്തില്‍ പെടുന്ന സംഭവങ്ങള്‍ കൂടുതലായതിനാല്‍ ഇവ സൂക്ഷിക്കാനാണ് പോലീസ് ഏറെ ബുദ്ധിമുട്ടുന്നത്. വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് മിക്കതും തുരുമ്പിച്ച നിലയിലാണ്. ഇവിടെ സൂക്ഷിച്ചിരിക്കുന്ന പിടിച്ചെടുത്ത മണലും ലേലം ചെയ്ത് വില്‍ക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
പരിയാരം സ്റ്റേഷന് പരിസരത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനങ്ങള്‍ക്ക് അവകാശികളുണ്ടെങ്കില്‍ പരിയാരം പൊലിസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ മുമ്പാകെയോ കണ്ണൂര്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മുമ്പാകെയോ ഹാജരായി അവകാശം ഉന്നയിക്കണം. അല്ലാത്തപക്ഷം അവകാശികളില്ലാത്തതായി കണക്കാക്കി സര്‍ക്കാറിലേക്ക് മുതല്‍കൂട്ടും. ലേലം ചെയ്യുന്ന വാഹനങ്ങളുടെ വിശദമായ ലിസ്റ്റ് പരിയാരം പൊലിസ് സ്റ്റേഷന് നോട്ടിസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."