കേരളറേഷനറിയടക്കം മൂന്നിടത്തുനിന്നും 2050 കിലോ അരി പിടികൂടി
വണ്ടിത്താവളം: മീനാക്ഷിപുരം കന്നിമാരി മൃഗരക്ഷണ ചെക്ക്‌പോസ്റ്റിന് സമീപത്തുനിന്നും രണ്ടു വ്യക്ത്തികളില്‍ നിന്നും പാതയോരത്ത്‌നിന്നുമായി കേരള റേഷനറിയടക്കം 2050 കിലോ വരുന്ന 33 ചാക്ക് റേഷനരി പിടിച്ചു. താലൂക്ക് സപ്പ്‌ലൈ ഓഫിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
കന്നിമാരി സ്വാദേശി സുലൈമാനിന്റെ വീട്ടില്‍ നിന്നും 15 ചാക്കും ചെക്‌പോസ്റ്റിന് സമീപത്തുള്ള പൂട്ടിയിട്ട മൊബൈല്‍ കടയുടെ മുന്‍പില്‍നിന്നും മൂന്നു ചാക്കുമായി 1130 കിലോ അരി പിടിച്ചു.
കൂടാതെ പരിശോധനയ്ക്കിടെ കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊട്ടടുത്തുള്ള എസ്. ജലീല്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പൂട്ടിയിട്ട കെട്ടിടത്തില്‍ നിന്നും 15 ചാക്കുകളിലായി സൂക്ഷിച്ച 920 കിലോ റേഷനരിയും കണ്ടെത്തി. അതില്‍ ഒരു ചുവന്ന നിറത്തിലുള്ള മട്ടയരി ചാക്കും പിടികൂടി. ഇത് കേരളത്തിലെ പൊതുവിതരണത്തിലൂടെ വിതരണം നടത്തുന്ന റേഷനറിയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ട്രെയിനിലൂടെയും ബസിലൂടയും തമിഴ്‌നാട്ടില്‍ നിന്നും സ്ത്രീകള്‍ കടത്തി കൊണ്ടുവരുന്ന അരിയാണ് ഈ മാസം പിടിക്കപ്പെട്ട റേഷനരികള്‍ മുഴുവനും എന്നത് ശ്രദ്ധേയമാണ്.
കേരളത്തിലെ രഹസ്യ താവളങ്ങളില്‍ എത്തിക്കുന്ന അരി മൊത്തവ്യാപാരികള്‍ കൊണ്ടുപോകുന്നു. സംഭരിച്ച അരി അതിരാവിലെയാണ് വലിയ വാഹനങ്ങള്‍ എത്തി കൊണ്ടുപോകുന്നത്. ഇത്തരം വ്യാപാരം നടത്താനുള്ള പ്രത്യക സംഘത്തിലുള്ളവര്‍ അരിക്ക് പുതിയ പേരുനല്‍കിയാണ് വിപണനം നടത്തുന്നത്. തൊട്ടടുത്തുള്ള കാര്‍ഡുടമകളില്‍ നിന്നും ചുവന്ന അരിക്കുപകരം വെള്ള അരി നല്‍കി സംഭരിച്ചതാണ് കേരളത്തിലെ റേഷനരിയെന്ന് കടയുടമ പറഞ്ഞു. ഈ മാസം 10 ന് മീനാക്ഷിപുരത്തുനിന്ന് 1140 കിലോയും 15 ന് ഗോപാലപുരത്തുനിന്ന് 4430 കിലോയും 28 ന് 530 കിലോ തമിഴ്‌നാട് അരിയും പിടിച്ചിരുന്നു.
പിടിച്ചെടുത്ത റേഷനരിയും തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന വെയിങ് ബാലന്‍സും തത്തമംഗലം സിവില്‍ സപ്ലൈ സംഭരണശാലയില്‍ സൂക്ഷിച്ച് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറി.
താലൂക്ക് സപ്ലൈ ഓഫിസര്‍ ആര്‍. മനോജ്, റേഷന്‍ ഇന്‍സ്‌പെക്ട്ടര്‍മാരായ എം. കൃഷ്ണദാസ്, പി. വിജയന്‍ പരിശോധനയില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."