തെരുവുനായപ്രശ്‌നം പരിഹാരമുണ്ടെന്ന്
പാലക്കാട്: തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ പ്രോജക്ട് ഓഫിസര്‍ എസ്. ഗുരുവായൂരപ്പന്‍ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
മനുഷ്യനും വന്യജീവികള്‍ക്കും ഒരുപോലെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന തെരുവു നായകളുടെ എണ്ണം കൂടുന്നതിനുള്ള പ്രധാന കാരണം ഭക്ഷ്യ മാംസാവശിഷ്ടങ്ങളാണെന്നതിനാല്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് താഴെ പറയുന്ന പ്രശനപരിഹാര മാര്‍ഗങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ നിര്‍മാര്‍ജ്ജന സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് പരമാവധി മൂന്നു മാസത്തെ സാവകാശം കൊടുക്കുകയും, അതില്‍ കാര്യങ്ങള്‍ നടന്നില്ലെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഭരണാധികാരികളെയും പിഴയും തടവും ലഭിക്കത്തക്കവിധം ശിക്ഷ നല്‍കുന്നതിനുള്ള നടപടി എടുക്കുക.
വഴിയോരങ്ങളിലും, പുഴ, തോടോരങ്ങളിലും മല്‍സ്യ, മാംസ വില്പനയും അനുബന്ധ ലഘു ഭക്ഷണ ശാലകളും നിരോധിച്ച് ഉത്തരവാക്കുക, നിരോധനം ലംഘിക്കുന്നവറില്‍നിന്നും വന്‍ പിഴ ഈടാക്കുക
മാലിന്യ സംസ്‌കരണം ഉറപ്പാക്കിയിട്ടുള്ള അറവുശാലകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കുകയും മറ്റുള്ളവക്ക് ഒരു നിശ്ചിത സമയ പരിധി നല്‍കിയതിനു ശേഷവും ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ അവര്‍ക്കെതിരേ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുക.പൊതുസ്ഥലങ്ങളിലും, വഴിയോരങ്ങളിലും മാലിന്യ നിക്ഷേപം ചെയ്യുന്നവരെ കണ്ടെത്തുന്നതിന് സി.സി.ടി.വി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും കുറ്റക്കാര്‍ക്കെതിരേ തടവ് ശിക്ഷ ഉറപ്പാക്കുന്ന നിയമം നടപ്പിലാക്കുക. എന്നിവയാണ് നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."