HOME
DETAILS
MAL
ഇന്ത്യന്‍ സൈനികനെ വിട്ടുതരണമെന്ന് പാകിസ്താനോട് രാജ്നാഥ് സിംഗ്
backup
September 30 2016 | 06:09 AM
ന്യൂഡല്‍ഹി: പാകിസ്താന് പിടിയിലായ ഇന്ത്യന്‍ സൈനികനെ വിട്ടുതരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പാകിസ്താനോട് ആവശ്യപ്പെട്ടു.
സൈനികനെ വിട്ടുകിട്ടാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
മഹാരാഷ്ട്ര സ്വദേശിയായ ചന്തു ബാബുലാല്‍ ചൗഹാനാണ് അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന് പാക് മേഖലയില്‍ പ്രവേശിച്ചത്.
എന്നാല്‍ ഇന്ത്യന്‍ സൈനികനെ പിടികൂടിയെന്നാണ് പാകിസ്താന് അവകാശപ്പെടുന്നത്
എട്ട് ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും ഒരാളെ തടവിലാക്കിയെന്നുമാണ് പാകിസ്താന്റെ അവകാശവാദം. നിയന്ത്രണ രേഖയില്‍ തത്താപാനിയിലാണ് പാക് സൈന്യം തിരിച്ചടിച്ചതെന്ന് പാക് പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ചന്ദു ബാബുലാല്‍ ചൗഹാനെ രഹസ്യ സങ്കേതത്തിലേക്ക് കൊണ്ടു പോയെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."